‘റെക്കോര്‍ഡിടാന്‍ പന്ത് കളിക്കളത്തിലേക്ക്’; ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ ഏറ്റുമുട്ടും

ഈ സീസണിലെ ആദ്യ പരാജയത്തിനു ശേഷം ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും കളിക്കളത്തിലേക്ക്. രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. ഇന്ന് മത്സരത്തിനിറങ്ങുമ്പോള്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി 100 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമായി പന്ത് മാറും. 98 ഇന്നിങ്സുകളില്‍ നിന്നായി ഡല്‍ഹിക്കു വേണ്ടി താരം നേടിയത് 2856 റണ്‍സ്. ഒരു സെഞ്ച്വറിയും 15 അര്‍ധ സെഞ്ച്വറിയും പേരിലുണ്ട്. 262 ഫോറുകളും 129 സിക്സുകളും പന്ത് ഇതുവരെ ഐപിഎല്ലില്‍ അടിച്ചെടുത്തു.

Also Read: താജ്‌മഹൽ ലക്ഷ്യമിട്ട് സംഘപരിവാർ, ശിവക്ഷേത്രമാക്കി പ്രഖ്യാപിക്കണമെന്നും പേര് മാറ്റണമെന്നും ഹർജി

62 ക്യാച്ചുകളും 19 സ്റ്റംപിങുകളും താരത്തിന്റെ അക്കൗണ്ടിലുണ്ട്. ഐപിഎല്ലില്‍ ഡല്‍ഹി താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോര്‍ഡും പന്തിന്റെ പേരില്‍ തന്നെ.

നിലവില്‍ ടീമിലുള്ള വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്രയുടെ റെക്കോര്‍ഡിനൊപ്പമാണ് പന്തുള്ളത്. ഇരുവരും 99 മത്സരങ്ങള്‍ വീതം ടീമിനായി കളിച്ചു. മിശ്ര ഇന്നിറങ്ങാന്‍ സാധ്യതയില്ല. അതിനാല്‍ തന്നെ റെക്കോര്‍ഡ് പന്തിന്റെ പേരിലായി മാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News