അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും വിഷം നല്‍കിയതിനെ തുടര്‍ന്ന് ദാവൂദ് ഗുരുതരാവസ്ഥയിലാണെന്നുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. ദാവൂദ് പാകിസ്ഥാനിലെ കറാച്ചിയിലാണെന്ന് പറയുന്നുണ്ടെങ്കിലും ഇതിലൊന്നും യാതൊരു വ്യക്തതയും ഇതുവരെ വന്നിട്ടില്ല.
ALSO READ: ഭാര്യയുമായി വഴക്ക്; ഷോറൂമിലെ 20 കാറുകള്‍ അടിച്ച് തകർത്ത് യുവാവ്, സംഭവം തമിഴ്നാട്ടിൽ
ഈ സാഹചര്യത്തിലാണ് അന്തരിച്ച നടന്‍ ഋഷി കപൂര്‍ ദാവൂദിനെ കുറിച്ച് നടത്തിയ പരാമര്‍ശം വാര്‍ത്തയാകുന്നത്. തന്റെ ആത്മകഥയായ ഖുല്ലം ഖുല്ല എന്ന പുസ്തകത്തിലായിരുന്നു തുറന്നു പറച്ചില്‍. ഭായി എന്നാണ് ദാവൂദിനെ കപൂര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഭായ് തന്നെയും സുഹൃത്തുക്കളെയും ദുബായിലെ വീട്ടിലേക്ക് ഒരു അജ്ഞാതന്‍ മുഖേനെ ചായ കുടിക്കാന്‍ ക്ഷണിച്ചു. ദാവൂദിന്റെ കഥകളറിയാന്‍ താല്‍പര്യമുണ്ടായിരുന്നതിനാല്‍ ക്ഷണം സ്വീകരിക്കാന്‍ തീരുമാനിച്ചു. കൂടിക്കാഴ്ചയ്ക്കിടയില്‍ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍, അത് പണമാകട്ടെ എന്തുമാകട്ടെ തുറന്നു ചോദിക്കാമെന്ന് ഭായ് പറഞ്ഞെന്ന് കപൂര്‍ ആത്മകഥയില്‍ പറയുന്നു.
ALSO READ: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം; കേസ് ഗൗരവതരമെന്ന് ഹൈക്കോടതി
എന്നാല്‍ ഒന്നും വേണ്ടാ എന്നായിരുന്നു തന്റെ മറുപടിയെന്നും അദ്ദേഹം പറയുന്നുണ്ട്. മാത്രമല്ല തന്റെ പിതാവിന്റെ മരണ സമയത്ത് ദാവൂദ് അയാളുടെ സഹായിയെ വീട്ടിലേക്ക് അയച്ചിരുന്നെന്നും കപൂര്‍ പറയുന്നു. താന്‍ ദാവൂദിനെ കണ്ടത് 1993ലെ മുംബൈ സ്‌ഫോടനത്തിന് മുമ്പാണെന്നും കപൂര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ദാവൂദിനെ കാണാന്‍ പോയതില്‍ യാതൊരു തെറ്റും തോന്നുന്നില്ലെന്നാണ് പിന്നീടൊരു അഭിമുഖത്തില്‍ ഋഷി കപൂര്‍ പറഞ്ഞിരുന്നു. മാത്രമല്ല 2013ല്‍ പുറത്തിറങ്ങിയ ഡി ഡേ എന്ന ചിത്രത്തില്‍ ദാവൂദ് ഇബ്രാഹിമായി അഭിനയിച്ചതും ഋഷി കപൂറാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here