ഡൗണിങ് സ്ട്രീറ്റ് 10ല്‍ ദീപങ്ങള്‍ തെളിയിച്ച് ഋഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും, സമ്മാനങ്ങളും ആശംസകളുമായി ഇന്ത്യ

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഔദ്യോഗിക ഓഫീസായ ഡൗണിങ് സ്ട്രീറ്റ് 10ല്‍ ദീപാവലി ആഘോഷിച്ചു. ആഘോഷത്തില്‍ ഋഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും ദീപങ്ങള്‍ തെളിയിച്ചു. ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും ഋഷി സുനക് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചു.

പാര്‍ലമെന്റ് അംഗങ്ങള്‍, പ്രമുഖ വ്യവസായികള്‍, ബോളിവുഡ് താരങ്ങള്‍, വിവിധ ഇന്ത്യന്‍ സമൂഹങ്ങളിലെ പ്രതിനിധികള്‍ എന്നിവരും ഈ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. അതേസമയം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപാവലി സമ്മാനങ്ങളും ഋഷി സുനകിന് നല്‍കി. കൂടാതെ ആശംസകളും സമ്മാനങ്ങളുമായി കേന്ദ്രമന്ത്രി എസ് ജയശങ്കറും ഭാര്യയും ഡൗണിങ് സ്ട്രീറ്റ് 10ല്‍ സന്ദര്‍ശനം നടത്തി. ഗണപതിയുടെ വിഗ്രഹവും ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഓട്ടോഗ്രാഫ് രേഖപ്പെടുത്തിയ ക്രിക്കറ്റ് ബാറ്റുമാണ് ഋഷി സുനകിന് സമ്മാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകളും എസ് ജയശങ്കര്‍ അറിയിച്ചു.

also read: ഉദ്‌ഘാടനത്തിനെത്തിയ ‘തൊപ്പി’യെ കാണാൻ വൻ ജനാവലി; കട ഉടമകൾക്കെതിരെ പൊലീസ് കേസെടുത്തു

ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം പുതിയ തലത്തിലെത്തിക്കുന്നതില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുകയാണെന്നും ഋഷി സുനകിന്റെയും പത്‌നി അക്ഷത മൂര്‍ത്തിയുടെയും ഊഷ്മളമായ സ്വീകരണത്തിന് നന്ദിയും രേഖപ്പെടുത്തി എസ് ജയശങ്കര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

also read: ഒടുവില്‍ പുലിയറങ്ങി! ഉറക്കമില്ലാതെ 26 മണിക്കൂര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News