ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരം ഋതുരാജ് സിങ് അന്തരിച്ചു

സിനിമ-സീരിയല്‍ നടന്‍ ഋതുരാജ് സിങ് അന്തരിച്ചു. 59 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. പാൻക്രിയാറ്റിക് സംബന്ധമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞയാഴ്ച ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസമായിരുന്നു ഡിസ്ചാര്‍ജ്.

ALSO READ: ആര്‍ എസ് പി നേതാവ് ആശുപത്രിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

ഇന്നലെ രാത്രിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടു. ശേഷം മരണം സംഭവിക്കുകയുമായിരുന്നുവെന്ന് അടുത്ത സുഹൃത്തായ നടന്‍ അമിത് ബെഹ്ല്‍ അറിയിച്ചു. ബോളിവുഡ് നടന്‍ അര്‍ഷാദ് വാര്‍സി, വിവേക് അ​ഗ്നിഹോത്രി, ഹൻസൽ മെഹ്ത, സോനു സൂദ് തുടങ്ങിയവർ ഋതുരാജിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ALSO READ: ‘കൊടുമണ്‍ പോറ്റി’യുടെ ബ്ലാക്ക് മാജിക്കില്‍ അകപ്പെടുന്ന കാണികള്‍; ഇത് മമ്മൂട്ടിയുടെ അഭിനയത്തികവിൻ്റെ ഭ്രമയുഗം

ഋതുരാജിന്റെ ശ്രദ്ധേയമായ ടെലിവിഷന്‍ പരമ്പരകൾ ‘ബനേഗി അപ്നി ബാത്ത്’, ‘തെഹ്കികാത്’, ‘കുത്തുംബ്’, ‘ജ്യോതി’, ‘ബെയ്‌ന്തേഹാ’, ‘അനുപമ’ തുടങ്ങിയവയാണ്. ബദ്രിനാഥ് കി ദുല്‍ഹനിയ, തുനിവ്, യാരിയാന്‍-2 എന്നീ സിനിമകളിലും ‘മെയ്ഡ് ഇന്‍ ഹെവന്‍’ തുടങ്ങി ഏതാനും വെബ് സീരിസുകളിലും ഋതുരാജ് സിങ് അഭിനയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News