ഹിമാചല്‍ പ്രദേശ് സാഹസിക വിനോദസഞ്ചാരത്തിന്റെ കേന്ദ്രമാണ്. റിവര്‍ റാഫ്റ്റിങ്, കയാക്കിങ്, പാരാഗ്ലൈഡിങ് തുടങ്ങി നിരവധി സാഹസിക വിനോദങ്ങളാണ് ഹിമാചലില്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. എന്നാല്‍ ഇത്തരം ആക്ടിവിറ്റികള്‍ക്ക് ചില നിയന്ത്രണങ്ങള്‍ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച നിര്‍ദേശം ഹിമാചല്‍ ഹൈക്കോടതിയാണ് കുളു ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നല്‍കിയിരിക്കുന്നത്.
കയാക്കിങ്, റിവര്‍ റാഫ്റ്റിങ് തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പരമാവധി പ്രായപരിധി ഏര്‍പ്പെടുത്തണമെന്നാണ് കോടതി നിര്‍ദേശം. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം വിനോദങ്ങളുടെ സുരക്ഷയെ കുറിച്ച് 2023 നവംബറിലും കോടതി ആശങ്ക രേഖപ്പെടുത്തിയിരുന്നു. മതിയായ സുരക്ഷാ സംവിധാനങ്ങളോടെയല്ല റിവര്‍ റാഫ്റ്റിങ് ഉള്‍പ്പടെയുള്ള വിനോദങ്ങള്‍ നടക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
ALSO READ:കൊല്ലത്ത് ബിജെപിയിൽ തമ്മിലടി രൂക്ഷം; നേതൃത്വത്തെ വെല്ലുവിളിച്ച് പ്രതിഷേധ യോഗം സംഘടിപ്പിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here