വിഷപ്പതയൊക്കെ എന്ത്…! ഇതെന്റെ പുത്തൻ ഷാംപൂ… യമുനയിലെ വിഷപ്പതയിൽ ഒരു നീരാട്ട്, വൈറൽ വീഡിയോ

yamuna river pollution

വിഷപ്പത നുരഞ്ഞുപൊന്തി, നിറഞ്ഞുകിടക്കുന്ന യമുന നദിയിൽ. വലിയ രീതിയിലുള്ള അപകടമുന്നറിയിപ്പുകളാണ് ഇതിന്റെ ഭാഗമായി പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ മലിനീകരണത്തെ തുടര്‍ന്നുള്ള അപകടമുന്നറിയിപ്പുകള്‍ വകവെക്കാതെ ആയിരങ്ങളാണ് വീണ്ടും വീണ്ടും യമുനയിലിറങ്ങുന്നതും, കുളിക്കുന്നതുമൊക്കെ.

ഛാട്ട് പൂജയോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് നിരവധി ഭക്തരാണ് പ്രാർത്ഥിക്കാനായി നദിയിലിറങ്ങുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ യമുനയിലിറങ്ങരുതെന്ന മുന്നറിയിപ്പും ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. എങ്കിലും ദില്ലിയിൽ യമുനയിൽ ഇറങ്ങുന്നവർക്ക് യാതൊരു കുറവുമുണ്ടായിട്ടില്ല.

Also Read; ഡോക്ടറെന്ന വ്യാജേന ശസ്ത്രക്രിയ; വീട്ടിലെത്തി വൃദ്ധക്ക് കാൽമുട്ടിൽ സർജറി, പ്രതിയെത്തേടി മുംബൈ പൊലീസ്

ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മലിനീകരണം കൊണ്ട് യമുനയില്‍ നുരഞ്ഞുപൊന്തുന്ന വിഷപ്പത ഉപയോഗിച്ച് മുടി കഴുകുന്ന സ്ത്രീയുടെ ദൃശ്യമാണ് ഈ വൈറൽ വീഡിയോയിലുള്ളത്. വിഷപ്പതയെ ഷാമ്പൂ ആയി തെറ്റിദ്ധരിച്ചാണ് അവര്‍ ഇത് ചെയ്യുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Also Read; വിഷപ്പത നിറഞ്ഞ് യമുനാ നദി; ഛത് പൂജ സമയത്ത് ജലാശയത്തിൽ ഇറങ്ങുന്നവർക്ക് ഭീഷണി

വിഷപ്പത കൊണ്ട് തലമുടി കഴുകുന്നതിന്റേയും അപകടകരമായതരത്തിൽ മലിനമാക്കപ്പെട്ട യമുനയിലെ വെള്ളത്തിലിറങ്ങുന്നവരുടേയും ദൃശ്യങ്ങൾ കണ്ട് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News