റിയാസ് മൗലവി കേസിൽ തിരഞ്ഞെടുപ്പ് കാലത്ത് കഥയറിയാതെ ആട്ടമാടുകയാണ് മുൻ ഡിജിപി ആസിഫലിയെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ ഷാജിത്. പ്രധാന ചുമതലയിലിരുന്ന ടി ആസിഫലി രാഷ്ട്രീയ നേതാവിനെ പോലെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിധി അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. 25 വർഷത്തെ അഭിഭാഷക ജീവിതത്തിനിടയിൽ ആദ്യമായാണ് ഒരു കേസിൻ്റെ മെറിറ്റ് മാധ്യമങ്ങൾക്ക് മുന്നിൽ പറയേണ്ടി വരുന്നത്. കൊവിഡ് കാലത്ത് പോലും പ്രതികൾക്ക് ജാമ്യം കിട്ടാതിരിക്കാൻ സർക്കാർ ഇടപെടലിലൂടെ കഴിഞ്ഞു.
ചില രാഷ്ട്രീയ നേതാക്കൻമാർ കഥയറിയാതെ ആട്ടം കാണുകയാണ്. വിധിപ്പകർപ്പ് പോലും കാണാതെയാണ് കാര്യങ്ങൾ പറയുന്നത്. വിചാരണ ഘട്ടത്തിൽ അനേകം അഡീഷണൽ സാക്ഷികളെ കോടതിയിൽ ഹാജരാക്കി. ആർഗ്യുമെൻ്റ് നോട്ടിൽ പേജ് നമ്പർ 101 ൽ പിഴവുണ്ടെന്ന് പറയുന്നു. സുപ്രീം കോടതി വിധികളാണ് അതിൽ പരാമർശിച്ചത്. ആസിഫലി പറയുന്ന തരത്തിൽ ഒരു കാര്യവും ഇതിലില്ല. മറ്റേതെങ്കിലും ആർഗ്യുമെൻ്റ് സ് നോട്ടായിരിക്കും വായിച്ചത്.
Also Read: മതനിരപേക്ഷതയും ജനാധിപത്യവും നിലനിൽക്കണോ എന്ന് തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പാണിത്: മുഖ്യമന്ത്രി
റിയാസ് മൗലവിയുടെ മൊബൈൽ ഫോണിനെക്കുറിച്ച് പ്രതിഭാഗം എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ ? പ്രതിഭാഗത്തിനും വാദി ഭാഗത്തിനും ഇല്ലാത്ത വാദമാണ് മൊബൈൽ ഫോണിൻ്റേത്. മൊബൈൽ ഫോൺ മാറ്റി നിർത്തിയാൽ മുന്നിൽ വന്ന മറ്റു തെളിവുകൾ പരിശോധിക്കണമായിരുന്നു. ഡി എൻ എ തെളിവ് പ്രധാനപ്പെട്ടതാണ്. രക്തം പുരണ്ട വസ്ത്രം പ്രതിയുടേതല്ല എന്ന് പറഞ്ഞിട്ടില്ല. കത്തിയിൽ ഉസ്താദിൻ്റെ രക്തമാണെന്ന് തെളിയിച്ചതാണ്. തെളിയിച്ച വസ്തുത വീണ്ടും തെളിയിക്കേണ്ട സാഹചര്യമാണ് നിലവിലെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here