‘ഇപ്പോള്‍ എല്ലാം സഹിക്കുന്നത് ബാലയാണ്’, നടന്‍ റിയാസ്ഖാന്‍ പറയുന്നു

കരള്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് നടന്‍ ബാലയെ. ഇപ്പോള്‍ താരത്തിന്റെ അവസ്ഥയെക്കുറിച്ച് നടന്‍ റിയാസ്ഖാന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ചെറിയ പ്രായമുതല്‍ ബാലയുമായും ബന്ധമുണ്ടെന്നും രോഗത്തെ തുടര്‍ന്ന് ബാലയാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അതില്‍ സങ്കടമുണ്ടെന്നുമാണ് റിയാസ് പറയുന്നത്.

റിയാസിന്റെ വാക്കുകള്‍

എല്ലാവരും ആരോഗ്യത്തോടെ ഇരിക്കുക എന്നേ എനിക്ക് പറയാനുള്ളൂ. നമ്മള്‍ ജീവിക്കുന്നത് സ്വന്തം ശരീരത്തിനകത്താണ്. അതുകൊണ്ട് നമ്മുടെ ശരീരം ഭദ്രമായി സൂക്ഷിക്കുക. ഒരു പ്രശ്‌നം വന്നാല്‍ അവര്‍ തന്നെയാണ് സഹിക്കുന്നത്. നമ്മുടെ സങ്കടം പറയാം എന്നേയുള്ളൂ. ഇപ്പോള്‍ ബാലയാണ് എല്ലാം സഹിക്കുന്നത്. ഒരു ഫങ്ഷനു പോയാല്‍ എത്ര ആസിഡ് അകത്തുകയറ്റിയതിന് ശേഷമാണ് രാവിലെ നമ്മള്‍ കണ്ണ് തുറക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. ശരീരത്തിനകത്ത് നടക്കുന്നത് എന്തെന്ന് അറിഞ്ഞാല്‍ എല്ലാവരും ഞെട്ടും. വേറെ ഇനി ആരും ഇങ്ങനെ ആകേണ്ട എന്നേ എനിക്ക് പറയാനുള്ളൂവെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

ബാല വേഗം രോഗം മാറി വീട്ടിലേക്ക് നല്ല ആരോഗ്യത്തോടെ വരട്ടേയെന്നാണ് എന്റെ പ്രാര്‍ഥന. ചെറുപ്പം തൊട്ടേ എനിക്ക് ബാലയെ അറിയാം. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവയോടാണ് എനിക്ക് ആദ്യം അടുപ്പം. പിന്നീട് ബാലയുമായും താന്‍ നല്ല സൗഹൃത്തിലായെന്നും റിയാസ് ഖാന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News