ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കെപ്പം കഥ പറഞ്ഞും നൃത്തം ചെയ്തും ആർഎൽവി രാമകൃഷ്ണൻ

ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കെപ്പം കഥ പറഞ്ഞും നൃത്തം ചെയ്തും ആർഎൽവി രാമകൃഷ്ണൻ. കിളിക്കൂട്ടം സമ്മർ ക്യാമ്പിൻ്റെ ഭാഗമായാണ് ആർ എൽ വി രാമകൃഷ്ണൻ ശിശുക്ഷേമ സമിതി ആസ്ഥാനത്ത് എത്തിയത്. കഥ പറഞ്ഞും, പാട്ട് പാടിയും, നൃത്തം ചെയ്തും കുട്ടികളും രാമകൃഷ്ണനും കുട്ടികൾക്ക് ഒപ്പം ചേർന്നു.

Also Read: ഉണ്ണിയാര്‍ച്ചയുടെ നാടാണ് വടകര ! ഒരു വടക്കന്‍ വീരഗാഥകൂടി പിറക്കാനിരിക്കുകയാണ്; ശൈലജ ടീച്ചര്‍ക്ക് പിന്തുണയുമായി വൈറല്‍ എഫ്ബി പോസ്റ്റ്

കൊട്ടും പാട്ടുമായി അവധി ദിനം ആഘോഷിക്കുന്ന കുരുന്നുകൾക്കിടയിലാണ് ആർ എൽ വി രാമകൃഷ്ണൻ അതിഥിയായി എത്തിയത്. പാട്ടുകളുടെ അകമ്പടിയോടെ രാമകൃഷ്ണനെ കുട്ടികൾ വരവേറ്റു. കലാഭവൻ മണിയുടെ അനുജനായ രാമകൃഷ്ണനോട് നിരവധി ചോദ്യങ്ങളാണ് കുരുന്നുകൾക്ക് ആരായൻ ഉണ്ടായത്.

Also Read: ‘ബിജെപി എന്നാൽ ഭാരതീയ ബോണ്ട് പാർട്ടി, ആ പാർട്ടിയുടെ പൊളിറ്റിക്കൽ വാഷിംഗ് മെഷീനിൽ ഇഡി, ഐടി, സിബിഐ എന്നീ പൊടികളാണ് ഉപയോഗിക്കുക’: പരിഹസിച്ച് ബൃന്ദ കാരാട്ട്

എന്ത് പ്രതിസന്ധി വന്നാലും മുന്നോട്ടു പോകുമെന്നും, ആൺ വേഷത്തിൽ തന്നെ മോഹിനിയാട്ടം അവതരിപ്പിക്കുമെന്നും, കലയുടെ പരിപൂർണതയാണ് അതിൻ്റെ സൗന്ദര്യമെന്നും ആർ എൽവി രാമകൃഷ്ണൻ പറഞ്ഞു. കുരുന്നുകൾക്ക് മുന്നിൽ മോഹിനിയാട്ടംഅവതരിപ്പിക്കാനും ആർ എൽ വി രാമകൃഷ്ണൻ മറന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News