കലാമണ്ഡലത്തില്‍ ചരിത്ര തീരുമാനം, ആര്‍ എല്‍ വി രാമകൃഷ്ണന്‍ അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന് തൃശ്ശൂര്‍ കലാമണ്ഡലത്തില്‍ പ്രവേശിക്കും. ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായാണ് ജോലിയില്‍ പ്രവേശിക്കുന്നത്. നൃത്ത അധ്യാപകനായി ഒരു പുരുഷന്‍ ജോലിയില്‍ പ്രവേശിക്കുന്നത് ചരിത്രത്തിലാദ്യമാണ്. ഭരതനാട്യം വിഭാഗം അസി. പ്രൊഫസറായി വ്യാഴാഴ്ച അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു.
Also Read : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ആകെ രജിസ്റ്റര്‍ ചെയ്തത് 40 കേസുകള്‍; സര്‍ക്കാര്‍ ഹൈക്കോടതിയില്‍
അതേസമയം കലാമണ്ഡലത്തിലെ നിയമനം സൗഭാഗ്യമായി കണക്കാക്കുന്നുവെന്ന് ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞു. എല്ലാവരോടും സ്‌നേഹവും കടപ്പാടും മാത്രമാണുള്ളത്. മണിച്ചേട്ടന്‍ ഇല്ല എന്ന ദുഃഖം മാത്രമാണുള്ളത്. ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ മുന്നോട്ടുള്ള ചവിട്ടുപടിയായി കാണുന്നുവെന്നും ചേട്ടന്‍ പഠിപ്പിച്ചു തന്നത് അതാണെന്നും അദ്ദേഹം പറഞ്ഞു.
“വളരെയധികം സന്തോഷമുണ്ട്. കലാമണ്ഡലത്തിന്റെ ആരംഭസമയത്ത് ചെന്നൈയില്‍നിന്നുള്ള എ.ആര്‍.ആര്‍. ഭാസ്‌കര്‍, രാജരത്‌നം മാസ്റ്റര്‍ എന്നിവരായിരുന്നു നൃത്താധ്യാപകരായി ഉണ്ടായിരുന്നത്. അവര്‍ക്കുശേഷം നൃത്തവിഭാഗത്തില്‍ അധ്യാപകനായി ജോലി ലഭിക്കുക എന്നുള്ളത് സൗഭാഗ്യകരമായായ കാര്യമായാണ് കാണുന്നത്,” ആര്‍.എല്‍.വി. രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here