ശൈലജ ടീച്ചര്‍ക്കും മഞ്ജു വാര്യര്‍ക്കുമെതിരെ ലൈംഗിക അധിക്ഷേപവുമായി ആര്‍എംപി നേതാവ് കെഎസ് ഹരിഹരന്‍; വീഡിയോ

വടകരയില്‍ പ്രതിപക്ഷ നേതാവടക്കം പങ്കെടുത്ത പരിപാടിയില്‍ ശൈലജ ടീച്ചര്‍ക്കും മഞ്ജു വാര്യര്‍ക്കുമെതിരെ ലൈംഗിക അധിക്ഷേപം നടത്തി ആര്‍എംപി നേതാവ് കെഎസ് ഹരിഹരന്‍. യുഡിഎഫ് ആര്‍എംപി നേതൃത്വത്തില്‍ സിപിഐഎമ്മിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് വളരെ മോശമായ ഭാഷയില്‍ ഹരിഹരന്‍ പ്രസംഗിച്ചത്. അത്‌കേട്ട് കൈയ്യടിക്കുകയും ചിരിക്കുകയും ചെയ്യുന്ന സദസും ഉള്‍പ്പെട്ട വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്.

ALSO READ:  കുഞ്ഞുമുഹമ്മദിന് പത്തില്‍ കണക്കിന് 12 മാര്‍ക്ക്; ആ മാര്‍ക്ക് ലിസ്റ്റിന് ഒരു കഥപറയാനുണ്ട്!…

‘ ടീച്ചറുടെ പോണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ.. മഞ്ജു വാര്യരുടെ പോണ്‍ വീഡിയോ ഉണ്ടാക്കിയാല്‍ അത് കേട്ടാല്‍ മനസിലാവും.”- എന്നാല്‍ ഹരിഹരന്‍ വേദിയില്‍ സംസാരിച്ചത്.

ALSO READ: 1.2 ലക്ഷം രൂപയുടെ പെന്‍ഷന് വേണ്ടി മകള്‍ അച്ഛന്റെ മൃതദേഹം വീട്ടില്‍ ഒളിപ്പിച്ചത് വര്‍ഷങ്ങളോളം; സംഭവത്തിന്റെ ചുരുളഴിഞ്ഞതിങ്ങനെ !

വിഡി സതീശന് പുറമേ ഷാഫി പറമ്പില്‍, ടി.സിദ്ദിഖ്, കെ സി അബു, ലീഗ് നേതാവ് പി എം എ സലാം എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News