‘മഹാത്മാഗാന്ധിക്ക് വരെ തെറ്റ് പറ്റിയിട്ടുണ്ട്’; ലൈംഗിക അധിക്ഷേപത്തിൽ കെഎസ് ഹരിഹരനെ ന്യായികരിച്ച് ആർഎംപി നേതാക്കൾ

ലൈംഗിക അധിക്ഷേപം നടത്തിയതിനു പിന്നാലെ കെഎസ് ഹരിഹരനെ ന്യായികരിച്ച് ആർഎംപി നേതാക്കൾ. മഹാത്മാഗാന്ധിക്ക് വരെ തെറ്റുപറ്റിയിട്ടുണ്ടെന്ന വിചിത്ര ന്യായികരണം നടത്തിയാണ് ആർപിഎം പി സംസ്ഥാന സെക്രട്ടറി എൻ വേണുവിൻ്റെ വെള്ളപൂശൽ.

Also Read; ഉമർഫൈസിയുടെ നിസ്കാരത്തെ യുഡിഎഫ് അധിക്ഷേപിച്ച സംഭവം; വി ഡി സതീശനോട് വിശദീകരണം ആവശ്യപ്പെട്ട് പലസ്തീൻ ഐക്യദാർഢ്യറാലി സംഘാടകസമിതി

ശൈലജ ടീച്ചറെയും മഞ്ജു വാരാരെയും അപമാനിച്ച സംഭവത്തിലാണ് ഹരിഹരനെ ന്യായികരിച്ച് ആർ എം പി നേതാക്കൾ രംഗത്തെത്തിയത്. അശ്ലീലപരാമർശം നടത്തിയതിന് പിന്നാലെ ഹരിഹരൻ മാപ്പ് പറഞ്ഞിട്ടുണെന്നും മഹാത്മാഗാന്ധിക്ക് പോലും തെറ്റുപറ്റിയിട്ടുണ്ടെന്നും ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണു പറഞ്ഞു. ഹരിഹരനെതിരെ പാർട്ടി നടപടി ആവശ്യമില്ലെന്ന് പറഞ്ഞായിരുന്നു കോഴിക്കോട് നടത്തിയ വാർത്തസമ്മേളനത്തിൽ ആർഎംപി നേതാക്കൾ ഹരിഹനെ ന്യായീകരിച്ചത്.

Also Read; കന്യാകുമാരിയിൽ നിന്നും കുട്ടിയെ കാണാതായ സംഭവം; 7 വയസ്സുകാരിയെ നെയ്യാറ്റിൻകരയിൽ നിന്ന് കണ്ടെത്തി

പ്രചാരണ സമയത്ത് ഉൾപ്പെടെ ശൈലജ ടീച്ചർക്കെതിരെ സൈബർ അതിക്രമം ഉണ്ടായി എന്ന പ്രചാരണം തെറ്റാണെന്നും ആർഎംപി നേതാക്കൾ ആരോപിച്ചു. ഹരിഹരൻ്റെ പ്രസംഗത്തിന് ആരും കയ്യടിച്ചില്ലെന്നും ന്യായികരിക്കാനും ആർഎംപി നേതാക്കൾ ശ്രമിക്കുന്നുണ്ടായിരുന്നു. പൊതുവേദിയിൽ നേതാക്കൾ പാലിക്കേണ്ട മര്യാദയെക്കുറിച്ചുള്ള ചോദ്യങ്ങളെ പോലും അവഗണിക്കുന്നതായി മാറി ഇന്നത്തെ ആർഎംപി വാർത്തസമ്മേളനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News