പേരാമ്പ്രയില്‍ സ്വകാര്യ ബസ് ഇടിച്ച് വയോധികന്‍ മരിച്ചു

accident-death

കോഴിക്കോട് പേരാമ്പ്രയില്‍ സ്വകാര്യ ബസ് ഇടിച്ച് വയോധികന്‍ മരിച്ചു. കോഴിക്കോട് വാകയാട് സ്വദേശി അമ്മദ് ആണ് മരിച്ചത്. അമിത വേഗതയില്‍ എത്തിയ ബസ് വയോധികന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. കോഴിക്കോട്- കുറ്റ്യാടി റൂട്ടിലോടുന്ന സ്വകാര്യ ബസ് ആണ് ഇടിച്ചത്.

അതിനിടെ, പത്തനംതിട്ടയില്‍ റീല്‍സ് ചിത്രീകരണത്തിനിടെ നിയന്ത്രണം വിട്ട ന്യൂജന്‍ ബൈക്ക് ഓട്ടോറിക്ഷയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പരിക്കേറ്റു. മുത്തൂര്‍ – മനക്കച്ചിറ റോഡിലെ നാട്ടുകടവ് പാലത്തിന് സമീപം നാലംഗ കൗമാരക്കാര്‍ നടത്തിയ റീല്‍സ് ചിത്രീകരണത്തിനിടെ ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം.

Read Also: റീൽസ് ചിത്രീകരണത്തിനിടെ ന്യൂജൻ ബൈക്ക് ഓട്ടോയിൽ ഇടിച്ചു; ഓട്ടോ ഡ്രൈവർക്ക് പരിക്ക്

കിഴക്കന്‍ മുത്തൂര്‍ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ തിരുവല്ല കിഴക്കന്‍ മുത്തൂര്‍ നാലുവേലില്‍ വീട്ടില്‍ സണ്ണിക്കയാണ് പരിക്കേറ്റത്. സംഭവത്തില്‍ ബൈക്ക് ഓടിച്ചിരുന്ന കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി ജഗന്നാഥന്‍ നമ്പൂതിരി ( 19 ), ബൈക്ക് ഉടമയും ജഗന്നാഥന്‍ നമ്പൂതിരിയുടെ സുഹൃത്തുമായ കല്ലുപ്പാറ സ്വദേശി കെ ആര്‍ രാഹുല്‍ ( 19 ) എന്നിവരെ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞുവെച്ച് തിരുവല്ല പൊലീസിന് കൈമാറി. അപകടം നടന്ന ഉടന്‍ സംഘാംഗങ്ങളായ രണ്ടുപേര്‍ ബൈക്കില്‍ രക്ഷപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News