സംസ്ഥാനത്ത് റോഡപകട മരണങ്ങളില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കുറവ് രേഖപ്പെടുത്തി. ഓരോ ശ്വാസവും വിലപ്പെട്ടതാണെന്നും കഴിഞ്ഞ വര്‍ഷം 366 പേരുടെ ശ്വാസം നിലക്കാതെ സംരക്ഷിക്കാന്‍ സംസ്ഥാനത്തെ മികച്ച റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങളിലൂടെ സാധ്യമായതില്‍ നമുക്ക് അഭിമാനിക്കാമെന്നും കേരള എംവിഡി, റിപ്പോര്‍ട്ടിനോട് പ്രതികരിച്ചു.
ഈ മഹത്തായ ഉദ്യമത്തിന് സുരക്ഷാ മുന്‍കരുതലുകള്‍ എടുത്ത് സഹകരിച്ച ഓരോരുത്തരും അഭിനന്ദനം അര്‍ഹിക്കുന്നു. അപകടങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുമ്പോഴും അപകട മരണ നിരക്ക് കുറച്ച് കൊണ്ടുവരാന്‍ സാധ്യമായിരിക്കുന്നു. റോഡപകട മരണങ്ങള്‍ ഇല്ലാത്ത ഒരു സംസ്ഥാനം എന്ന സ്വപ്നത്തിന് ഒപ്പം ചേരാന്‍ എല്ലാവരേയും ഓര്‍മപ്പെടുത്തുന്നു.
2023ല്‍ സംസ്ഥാനത്ത് ഉണ്ടായ 48,091 അപകടങ്ങളില്‍ 4,080 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2024 ല്‍ 48,836 അപകടങ്ങള്‍ ഉണ്ടായെങ്കിലും മരണപ്പെട്ടവരുടെ എണ്ണം 3,714 ആയിരുന്നു. എഐ ക്യാമറകളും എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളും ചേര്‍ന്ന് നടത്തിയ മികച്ച എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനവും അതിനോട് സഹകരിച്ച് ഭൂരിപക്ഷം പേരും ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ശീലമാക്കിയതും ഈ വലിയ ആശ്വാസത്തിന് കാരണമായി. 366 പേരെ രക്ഷപ്പെടുത്തിയതില്‍ സുരക്ഷാ മുന്‍കരുതല്‍ എടുത്ത യാത്രക്കാര്‍ക്കും മാന്യമായി വാഹനം ഓടിച്ച ഡ്രൈവര്‍മാര്‍ക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും എംവിഡി ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് വായിക്കാം;
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here