സൗദി അറേബ്യയിലെ റോഡപകട മരണങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 35 ശതമാനം കുറഞ്ഞതായി രേഖപ്പെടുത്തി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2016 ൽ റോഡപകട മരണങ്ങളുടെ എണ്ണം 9,311 ൽ നിന്ന് 2021 ൽ 6,651 ആയി കുറഞ്ഞതിന് ശേഷമുള്ള ഏറ്റവും വലിയ കുറവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.
also read :രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതുകൂടി അറിയുക
2030 ഓടെ റോഡ് അപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങൾ 50 ശതമാനം കുറയ്ക്കുക എന്ന ആഗോള ലക്ഷ്യം കൈവരിക്കുന്നതിന് സൗദിയുടെ ഈ നേട്ടം വലിയ സംഭാവന ചെയ്യും. റോഡപകടങ്ങൾ മൂലമുള്ള മരണങ്ങൾ കുറക്കുക ‘വിഷൻ 2030’ ന്‍റെ ലക്ഷ്യങ്ങളിലൊന്നാണ്. ട്രാഫിക് സുരക്ഷക്കുള്ള മന്ത്രിതല സമിതിയുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും തുടർച്ചയായ പിന്തുണയുടെയും പ്രവർത്തനങ്ങളുടെയും ഫലമാണ് റോഡപകട മരണ നിരക്ക് കുറക്കാനായത്.
also read : സ്‌കൂളുകളിലെ ബാക്ക് ബെഞ്ചുകളിലെ ആണ്‍കുട്ടികള്‍ക്കായി ”അഗ്‌നിപറവകള്‍”
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here