ആന്ധ്രയിൽ വാഹനാപകടം; മലയാളി മരിച്ചു

ആന്ധ്രാപ്രദേശിൽ കടപ്പക്ക് സമീപം സ്‌കൂട്ടർ മറിഞ്ഞ് മലയാളി മരിച്ചു. തിരൂരങ്ങാടി കക്കാട് ചുള്ളിപ്പാറ പരേതനായ കൊയപ്പകോലോത് മൊയതീൻ കുട്ടിയുടെ മകൻ കെ.കെ കോയക്കുട്ടി ആണ് മരിച്ചത്. തിരുവനന്തപുരത്ത് ബെസ്റ്റ് ബേക്കറി ഉടമയായിരുന്നു. ഇന്നലെ രാത്രി കടപ്പക്കടുത്ത് കോഡൂരിൽ സഹോദരൻ പുതുതായി തുടങ്ങുന്ന ബേക്കറിയിലേക്ക് പോയതായിരുന്നു കോയക്കുട്ടി.

Also Read: കളക്ഷനിൽ റെക്കോർഡിട്ട് കെഎസ്ആർടിസി

ഇവിടെ നിന്ന് ബന്ധുവിന്റെ കൂടെ മറ്റൊരു സ്ഥലത്തേക്ക് പോകുന്നതിനിടെ സ്‌കൂട്ടർ മറിഞ്ഞാണ് അപകടം. മൃതദേഹം കടപ്പ ആശുപത്രി മോർച്ചറിയിലാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് നാട്ടിലേക്ക് കൊണ്ടു വരും. ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകനായ കോയക്കുട്ടി ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിധ്യമായിരുന്നു.

Also Read: ആദിത്യ എൽ1; പേടകത്തിന്‍റെ രണ്ടാംഘട്ട ഭ്രമണപഥ ഉയർത്തൽ വിജയകരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News