മരണ മുനമ്പായി പാലക്കാട് വടക്കഞ്ചേരി ദേശീയ പാതയിലെ 12 കിലോമീറ്റർ ദൂരം; 2 വർഷത്തിനിടെ റോഡ് അപകടത്തിൽ ഇവിടെ മരിച്ചത് 36 പേർ

ACCIDENT

പാലക്കാട് വടക്കഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ദേശീയപാത 544-ൽ റോഡ് അപകടങ്ങൾ തുടർക്കഥയാകുന്നു. ചീക്കോട് മുതൽ വാണിയമ്പാറ വരെയുള്ള 12 കിലോമീറ്റർ ദൂരമാണ് മരണ മുനമ്പായി മാറിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇവിടെയുണ്ടായ അപകടങ്ങളില്‍ മരിച്ചത് 36 പേരാണ്. മേഖലയിലെ നിരന്തര അപകടങ്ങളെ തുടർന്ന് പാതയിൽ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വടക്കഞ്ചേരി പൊലീസ് ദേശീയപാത അതോറിറ്റിക്ക് കത്ത് നൽകിയിട്ടുണ്ട്.

ALSO READ: ‘ഭേദഗതികളിലൂടെ പരിസ്ഥിതി സംരക്ഷണ നിയമം പല്ലില്ലാത്തതാക്കി’; ദില്ലി വായുമലിനീകരണത്തിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി

ദേശീയപാതയില്‍ തുടര്‍ച്ചയായി അപകടങ്ങളുണ്ടാകുന്നതിനാല്‍ യാത്രക്കാരും ഇവിടെ ആശങ്കയിലാണ്. മംഗലംപാലം, എരേശന്‍കുളം, അഞ്ചുമൂര്‍ത്തിമംഗലം, കാരയങ്കാട്, പന്തലാംപാടം, ചീക്കോട്, അണയ്ക്കപ്പാറ, റോയല്‍ ജങ്ഷന്‍, വാണിയമ്പാറ, ശങ്കരന്‍കണ്ണന്‍തോട്, മേരിഗിരി, പന്നിയങ്കര എന്നിവിടങ്ങളിലാണ് പതിവായി അപകടങ്ങള്‍ നടക്കുന്നതെന്ന് കത്തില്‍ പറയുന്നു. നീലിപ്പാറയില്‍ റോഡരികിലൂടെ നടന്നുപോയ രണ്ട് വിദ്യാര്‍ഥികള്‍ കാറിടിച്ച് മരിച്ചതാണ് ഒടുവിലത്തെ സംഭവം. മംഗലംപാലം മുതല്‍ ചീക്കോട് വരെയുള്ള ഭാഗത്ത് റോഡ് മുറിച്ചുകടക്കുന്നതിനായി മേല്‍പ്പാലങ്ങള്‍ ഇല്ലാത്തതും വഴിവിളക്കുകളുടെ കുറവുമാണ് അപകടത്തിനിടയാക്കുന്നതെന്നും പൊലീസ് കത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News