എ ഐ ക്യാമറ ഫലം കാണുന്നു; സെപ്റ്റംബറിൽ രക്ഷിക്കാനായത് 92 ജീവനുകൾ !

സംസ്ഥാനത്ത് എ ഐ ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം റോഡപകടങ്ങൾ കുറയുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. പുതിയ കണക്കുകൾ പ്രകാരം സെപ്റ്റംബറിൽ 92 ജീവനുകളാണ് രക്ഷിക്കാനായത്.

ALSO READ: ‘ദയക്ക് അര്‍ഹനല്ല’ ആലുവയിലെ അഞ്ച് വയസുകാരിയുടെ ക്രൂര കൊലപാതകം; പ്രതിക്ക് വധശിക്ഷ

വാഹനപ്പെരുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞുവെന്ന് കണക്കുകളിൽ നിന്ന് കൃത്യമായി വ്യക്തമാണ്. 2022 സെപ്റ്റംബറിൽ വാഹനാപകടങ്ങളിൽ മരണം 365 ആയിരുന്നു. എന്നാൽ ഇതേ വർഷം സെപ്റ്റംബറിൽ അവ 273 ആയി കുറഞ്ഞു. കഴിഞ്ഞവർഷം ഒക്ടോബർ അപേക്ഷിച്ച് ഈ വർഷം ഒക്ടോബറിൽ അപകടങ്ങളിലും മരണസംഖ്യയിലും വലിയ കുറവുണ്ട്. കഴിഞ്ഞ വർഷം 3664 അപകടങ്ങളിൽനിന്ന് 340 മരണമാണ് ഉണ്ടായതെങ്കിൽ ഈ വർഷം അവ 1606 അപകടവും 102 മരണവുമായിരിക്കുകയാണ്.

ALSO READ: ആലുവ പീഡനക്കേസിലേത് ചരിത്രപരമായ വിധി; രാജ്യത്ത് പോക്സോ കേസിലെ ആദ്യ വധശിക്ഷ

സംസ്ഥാനത്ത് എ ഐ ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം അപകടങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നതിന്റെ തെളിവുകളാണ് ഈ കണക്കുകൾ. പ്രതിപക്ഷമടക്കം എ ഐ ക്യാമറകളുടെ സാധുത ചോദ്യം ചെയ്യുമ്പോഴാണ് ജനങ്ങളുടെ സുരക്ഷ കണ്ടുള്ള സർക്കാരിന്റെ ഈ നീക്കം ഫലിക്കുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News