എറണാകുളം നോർത്ത് പറവൂർ വള്ളുവള്ളിയിൽ സ്വകാര്യ ബസ് മരത്തിലിടിച്ച് അപകടമുണ്ടായി. അപകടത്തിൽ ഡ്രൈവറും യാത്രക്കാരും ഉൾപ്പെടെ ബസിലുണ്ടായിരുന്നു 20 ഓളം പേർക്ക് പരുക്കുണ്ട്.ഗുരുവായൂരിൽ നിന്നും എറണാകുളത്തേയ്ക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്
കണ്ണൂരിൽ ബസ്സും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക് പറ്റി.ഉളിയിൽ പാലത്തിന് സമീപമാണ് അപകടമുണ്ടായത്.അപകടത്തിൽ മൂന്ന് കർണാടക സ്വദേശികൾക്കാണ് പരുക്ക് പറ്റിയത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇരിട്ടി ഭാഗത്തേക്ക് പോകുന്ന കാറും മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ALSO READ; ഒഴിവായത് വൻ ദുരന്തം; മലപ്പുറം പുതിയങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു
അതേസമയം തിരുവമ്പാടി -കോടഞ്ചേരി റൂട്ടിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരുക്ക് പറ്റി.തിരുവമ്പാടി -കോടഞ്ചേരി റൂട്ടിൽ തമ്പലമണ്ണയിൽ പെട്രോൾ പമ്പിന്റെ സമീപത്തു വെച്ചാണ് അപകടം .കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരുക്ക് പറ്റിയവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.ഇന്ന് പുലർച്ചെ 2.30 ഓടെ ആയിരുന്നു അപകടം .ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു നിൽക്കുകയായിരുന്നു
പരുക്കേറ്റ വരെമുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here