കരകുളം ഫ്ലൈ ഓവർ നിർമാണം; ഗതാഗത നിയന്ത്രണം നവംബർ 11 മുതൽ

ROAD CLOSED

തെന്മല (എസ്.എച്ച് 2) റോഡിൽ 1.2 കിലോമീറ്ററോളം ദൂരത്തിൽ കരകുളം പാലം ജംഗ്ഷനിൽ നിന്നും കെൽട്രോൺ ജംങ്ഷൻ വരെ ഫ്‌ളൈ ഓവർ നിർമാണവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് നിന്ന് തിരുവനന്തപുരം ഭാഗത്തേക്കും, തിരുവനന്തപുരത്ത് നിന്ന് നെടുമങ്ങാട് ഭാഗത്തേക്കും നവംബർ അഞ്ച് മുതൽ ഏർപ്പെടുത്താനിരുന്ന ഗതാഗതനിയന്ത്രണം നവംബർ 11ലേക്ക് മാറ്റി.

നെടുമങ്ങാട് ഭാഗത്തേക്കുള്ള കല്ലയം-ശീമവിള റോഡിൽ പ്രതികൂലകാലാവസ്ഥയെ തുടർന്ന് ടാറിങ് പ്രവർത്തികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ഗതാഗതനിയന്ത്രണം നവംബർ 11 മുതലാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News