റോഡ് പണി ചെയ്ത് ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍

മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനായി ഹോളിവുഡ് നടനും മുന്‍ ലോസ് ആഞ്ചലസ് ഗവര്‍ണറും ബോഡി ബിള്‍ഡറുമായ അര്‍നോള്‍ഡ് ഷ്വാസ്‌നെഗ്ഗര്‍. ലോസ് ആഞ്ചല്‍സിലെ അര്‍നോള്‍ഡിന്റെ വീടിന് അടുത്താണ് സംഭവം അരക്കേറുന്നത്. അയല്‍വാസികളെല്ലാം തൊട്ടടുത്തുള്ള റോഡിലെ മായ കുഴിയെപ്പറ്റി പറഞ്ഞതോടെ അര്‍നോള്‍ഡും സുഹൃത്തുക്കളും ചേര്‍ന്ന് അവ മൂടാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് പണിയായുധങ്ങളും രണ്ട് ചാക്ക് ടാറുമായി സൂപ്പര്‍താരവും സുഹൃത്തുക്കളും ചേര്‍ന്ന് റോഡ് പണി നല്ല വെടിപ്പായി ചെയ്ത് തീര്‍ത്തു.

ആഴ്ചകളായി കാറുകള്‍ക്കും സൈക്കിളുകള്‍ക്കും ദോഷം ചെയ്യുന്ന റോഡിലെ കുഴിയെക്കുറിച്ച് സമീപവാസികള്‍ മുഴുവന്‍ അസ്വസ്ഥരാണ്. ഇതറിഞ്ഞ് താന്‍ സ്വന്തം ടീമിനൊപ്പം പോയി അത് ശരിയാക്കി. നമുക്ക് പരാതികള്‍ ഒഴിവാക്കി പകരം കര്‍മനിരതരാകാം എന്ന് താന്‍ എപ്പോഴും പറയാറുണ്ടെന്നും അര്‍നോള്‍ഡ് പറഞ്ഞു. റോഡിലെ കുഴിയടക്കുന്ന വിഡിയോ  അര്‍നോള്‍ഡ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News