ഇന്ന് വരെ രാജ്യം കാണാത്ത പ്രത്യേകതരം അഴിമതിയാണ് മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ ഗ്രാമീണര്‍ കണ്ടെത്തിയത്. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതി പുതുതായി നിർമിച്ച റോഡ് കൈകൊണ്ട് ചുരുട്ടിയെടുത്താണ് അഴിമതിയുടെ ആഴം ആളുകള്‍ ലോകത്തിന് മുന്നിലെത്തിച്ചത്.
റോഡിനടിയിൽ പരവതാനി പോലെ തോന്നിക്കുന്ന വിരിപ്പ് വിരിച്ച് അതിനുമുകളിലാണ് ടാര്‍ ചെയ്തിരിക്കുന്നത്. വശത്ത് നിന്ന് വിരിപ്പ് ഇളക്കിയാല്‍ ടാറും കൂടെ വരും. കൈകൊണ്ട് ടാര്‍ ഇളക്കിയെടുക്കാനും കഴിയും. ഇത്തരത്തില്‍ ടാര്‍ ഇളക്കിയെടുക്കുന്ന ഗ്രാമീണരുടെ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി. പ്രാദേശിക കരാറുകാരനെ ഗ്രാമവാസികൾ ചീത്തവിളിക്കുന്നതും വീഡിയോയിൽ കാണാം.
When Kaleen Bhaiya ventures into Road construction 😂😂 The contractor made a fake road— with carpet as a base! #Maharashtra #India #Wednesdayvibe pic.twitter.com/6MpHaL5V6x
— Rohit Sharma 🇺🇸🇮🇳 (@DcWalaDesi) May 31, 2023
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (പിഎം റൂറൽ റോഡ് സ്‌കീം) പ്രകാരമാണ് റോഡ് നിർമ്മിച്ചതെന്നും പ്രാദേശിക കരാറുകാരൻ നിർമ്മിച്ചതാണിതെന്നും ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് റോഡ് നിർമിച്ചതെന്നാണ് കരാരുകാരന്റെ അവകാശവാദം.ഇത്രയും മോശമായ റോഡ് നിർമിച്ച കരാറുകാരനെതിരെയും എഞ്ചിനീയർക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മഹാരാഷ്ട്ര സർക്കാറിന്റെ പിടിപ്പുകേടാണ് ഇതെന്നും നാട്ടുകാർ വിമർശിച്ചു.
ALSO READ: സംസ്ഥാന ‘വികസനം മുടക്കി’ വകുപ്പ് മന്ത്രിയാണ് വി മുരളിധരൻ: മന്ത്രി മുഹമ്മദ് റിയാസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here