ചിൻ സ്ട്രാപ്പ് മുഖ്യം ബി​ഗിലേ; ബേസിലിനെ ട്രോളി എംവി‍ഡിയും

MVD

ബേസിൽ ജോസഫിന് സൂപ്പർ ലീ​ഗ് കേരളയിൽ കൈ കൊടുക്കാൻ വിട്ടുപോകുന്ന താരത്തിന്റെ ചിത്രം വെച്ചുള്ള ട്രോളുകൾ സമൂഹമാധ്യമത്തിൽ നിറയുകയാണ്. ആ ചിത്രം ഉപയോ​ഗിച്ചുള്ള മീമുകൾ നിരവധിയാണ് ഉപയോ​ഗിക്കപ്പെടുന്നത്. കേരളപൊലീസും ഈ മീം ഉപയോ​ഗിച്ച് കുട്ടികളിലെ മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാനായി ആരംഭിച്ച പദ്ധതിയായ ‘ചിരി’പദ്ധതിയെ പറ്റി അറിയിച്ചിരുന്നു.

ഇപ്പോൾ ഇതാ എംവിഡിയും ഇതേ മീം ഉപയോ​ഗിച്ചിരിക്കുകയാണ്. ചിൻ സ്ട്രാപ്പ് ഉപയോ​ഗിക്കുന്നതിന്റെ പ്രാധാന്യം ബോധവത്കരിക്കാനാണ് എംവിഡി ബേസിലിന്റെ മീം ഉപയോ​ഗിച്ചിരിക്കുന്നത്.

Also Read: റേസിംഗ് പ്രേമികളെ ഇതിലേ, ഇതിലേ… പുതിയ എഎംജി സി 63 എസ്ഇ പെർഫോമൻസ് പുറത്തിറക്കി മെഴ്സിഡസ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ചിൻ സ്ട്രാപ്പ് മുഖ്യം. ഹെൽമറ്റ് ധരിച്ചിട്ടും അപകടസമയത്ത് അത് തലയിൽ നിന്ന് ഊരി പോയ നിർഭാഗ്യവാൻമാരെ നമുക്ക് റോഡിൽ കാണാം. ഹെൽമറ്റ് സുരക്ഷിതമായി തലയിൽ ബന്ധിക്കണം.

ഊഞ്ഞാലുപോലെ തൂങ്ങുന്ന ചിൻ സ്ട്രാപ്പ് സുരക്ഷിത ബോധമില്ലായ്മ ആണ് കാണിക്കുന്നത്. ഇടയ്ക്കിടെ വാഹനം നിർത്തേണ്ടി വരുമ്പോൾ ഹെൽമറ്റ് അഴിക്കാനുള്ള സൗകര്യത്തിന് വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്.

അപകട സമയത്ത് ഹെൽമറ്റ് ആദ്യം തെറിച്ച് പോകും. ചിൻ സ്ട്രാപ്പ് ശരിയായി ധരിക്കുക. സുരക്ഷിതരായിരിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News