ദുബായിൽ പുതിയ ടോൾ ഗേറ്റുകൾ തുറക്കുന്ന തിയ്യതി പ്രഖ്യാപിച്ച് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി

dubai toll gate

ദുബായിലെ പുതിയ ടോൾ ഗേറ്റുകൾ തുറക്കുന്ന തിയ്യതി പ്രഖ്യാപിച്ച് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. നവംബർ 24 മുതൽ സാലിക് ഗേറ്റുകൾ പ്രവർത്തനം തുടങ്ങും. ബിസിനസ് ബേയിലും അൽ സഫ സൗത്തിലുമാണ് പുതിയ ഗേറ്റുകൾ. ഇതോടെ ദുബായിലെ സാലിക് ഗേറ്റുകളുടെ എണ്ണം പത്താവും.

Also read:ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് അജ്‌മാൻ

ദുബായ് അൽഖെയിൽ റോഡിലെ ബിസിനസ് ബേ ക്രോസിങ്ങിലാണ് ഒരു സാലിക് ഗേറ്റ് സ്ഥാപിച്ചിട്ടുള്ളത്. അൽ മെയ്ദാൻ സ്ട്രീറ്റിനും ഉമ്മൽ ഷീഫ് സ്ട്രീറ്റിനുമിടയിൽ ഷെയ്ഖ് സായിദ് റോഡിലെ അൽ സഫാ സൗത്തിലുമാണ് രണ്ടാമത്തെ സാലിക് ഗേറ്റ്. ഈ വർഷം ജനുവരിയിലാണ് ദുബായ് ആർടിഎ പുതിയ സാലിക് ഗേറ്റുകൾ പ്രഖ്യാപിച്ചത്.

Also read:ഷാർജ അന്തർദേശീയ പുസ്തക മേള: തമിഴ് വിഭാഗത്തിൽ ഡോ. പളനിവേൽ ത്യാഗരാജനും എഴുത്തുകാരൻ ബി ജയമോഹനും പങ്കെടുക്കും

പുതിയ ഗേറ്റുകൾ കൂടി പ്രവർത്തനസജ്ജമാകുന്നതോടെ ദുബായിലെ പ്രധാന റോഡുകളിലെ ഗതാഗതം 42 ശതമാനം വരെ കുറയുമെന്നാണ് വിലയിരുത്തൽ. നിലവിൽ ദുബായിൽ 8 സാലിക് ഗേറ്റുകളാണുളളത്. ഒരു തവണ കടന്നു പോവാൻ നാലു ദിർഹമാണ് സാലിക് നിരക്ക് ഈടാക്കുക. വിപുലമായ ട്രാഫിക് പഠനങ്ങൾക്ക് ശേഷമായിരുന്നു ആർടിഎ പുതിയ സ്ഥലങ്ങൾ തിരഞ്ഞെടുത്തത്. നിലവിലുള്ള എട്ടു ടോൾ ഗേറ്റുകളിലൂടെ 59 കോടി 30 ലക്ഷം പേരാണ് കഴിഞ്ഞ വർഷം യാത്ര ചെയ്തത്. ഈ വർഷം ജൂണ്‍ അവസാനം വരെ 23 കോടി 85 ലക്ഷം പേർ സാലിക്ക് ഗേറ്റ് വഴി കടന്നുപോയിട്ടുണ്ടെന്ന് ആർടിഎ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here