ആന്ധ്രപ്രദേശില്‍ ബസ് ട്രാക്ക്റ്ററിലേക്ക് ഇടിച്ച് കയറി 4 മരണം

ആന്ധ്രപ്രദേശിലെ കോനസീമ ജില്ലയില്‍ ബസ് ട്രാക്ക്റ്ററിലേക്ക് ഇടിച്ച് കയറി നാലു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി ഉഡിമുടി ഗ്രാമത്തിന് സമീപം ഗന്നാവാരത്താണ് അപകടം നടന്നത്. നൂക്കാപ്പല്ലി ശിവ 35, വസംസേട്ടി സൂര്യപ്രകാശ് 50, വീരി കാത്ത്‌ലയ്യ 45, ചിലകാലപുടി പാണ്ട എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

ALSO READ: എഴുത്തുകാരിയും നോബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു

ആന്ധ്രപ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസാണ് തൊഴിലാളികളുമായ വന്ന ട്രാക്കറ്ററിലേക്ക് ഇടിച്ചുകയറിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ സംഭവസ്ഥലത്ത് വച്ച് മൂന്നുപേര്‍ മരിച്ചു. ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴി മധ്യേയാണ് മരിച്ചത്. പരിക്കേറ്റവര്‍ കൊത്തപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News