നവകേരള സദസ്സിനു മുന്നോടിയായി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ വിഡിയോ മന്ത്രി പി.എ.മുഹമ്മദ് റിയാസ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കു വെച്ചു.
“നവകേരള സദസ്സ് നിയോജക മണ്ഡലങ്ങളിൽ എത്തുന്നതിനു മുൻപ് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പിന്റെ ചില പ്രവൃത്തികൾ അടങ്ങിയ ചെറു വിഡിയോകൾ ഞങ്ങൾ പുറത്തിറക്കുന്നു. മഞ്ചേശ്വരത്തുനിന്നും തുടങ്ങാം…” എന്ന കുറിപ്പോടെയാണു റിയാസ് വിഡിയോ പങ്കുവച്ചത്.
47 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ മനോഹരമായ റോഡുകളുടെ ആകാശദൃശ്യങ്ങൾ അടങ്ങിയതാണ് . കൂടാതെ വീഡിയോയ്ക്ക് കിട്ടുന്ന കമന്റുകളിൽ ചിലതിനോട് മന്ത്രി നേരിട്ട് ഇമോജിയിട്ടാണ് സന്തോഷം പ്രകടിപ്പിച്ചത്.
ഭരണസംവിധാനത്തെ ജനകീയവത്‌കരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുഴുവന്‍ മന്ത്രിമാരും സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങള്‍ സന്ദര്‍ശിക്കുന്നതാണ് നവകേരള സദസ്. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ തുടര്‍ച്ചയായി പരിപാടി നടക്കും. ‘ജനകീയ മന്ത്രിസഭ ജനങ്ങള്‍ക്കൊപ്പം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സര്‍ക്കാര്‍ നവകേരള സദസ് സംഘടിപ്പിക്കുന്നത്.കൂടാതെ ഫയലില്‍ കുരുങ്ങിക്കിടക്കുന്ന, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരം കാണുക എന്നതാണ് നവകേരള സദസുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
also read: ഭർത്താവിന് ഓട്ടത്തിൽ അഡിഷൻ; സഹികെട്ട് ഭാര്യ വിവാഹമോചനം ചെയ്തു; അന്തംവിട്ട് സോഷ്യൽ മീഡിയ
നവകേരള സദസിന്‍റെ ഭാഗമായി സംസ്ഥാനത്തെ ഓരോ മണ്ഡലങ്ങളിലും ബഹുജന സദസുകള്‍ സംഘടിപ്പിക്കും. ഒരു ദിവസം തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും നാല് മണ്ഡലങ്ങളിലെത്താനാണ് തീരുമാനം. രാവിലെ ജില്ലാ കേന്ദ്രത്തിൽ അന്നത്തെ മണ്ഡലങ്ങളിലെ വിശിഷ്ട വ്യക്തികളും മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്നു പ്രഭാതയോഗം. 15 മിനിറ്റ് മുഖ്യമന്ത്രി പ്രസംഗിക്കും. പങ്കെടുക്കുന്നവർക്ക് അഭിപ്രായങ്ങൾ പറയാൻ 45 മിനിറ്റ്. മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിയോ പ്രതികരിക്കും. രാവിലെ 11, ഉച്ചയ്ക്ക് ശേഷം 3, വൈകിട്ട് 4.30, 6 എന്നീ സമയങ്ങളിൽ നിയോജക മണ്ഡലങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മണ്ഡലസദസ്സ്. ഇവിടെ പൊതുജനങ്ങളിൽനിന്നു പരാതി സ്വീകരിക്കാൻ 7 കൗണ്ടറുകളുണ്ടാകും. നവകേരള സദസ് നടക്കുന്ന പരിസരത്ത് 5,000 പേർക്ക് ഇരിപ്പിടം ഒരുക്കും. പുറമെ വാഹന പാർക്കിങ്, ശുദ്ധജലം, ശുചിമുറി, മറ്റ് പ്രാഥമിക ചികിത്സ സൗകര്യങ്ങളും ഉണ്ടാവും. കൂടാതെ വിശദമായി പരിശോധിക്കേണ്ട പരാതികള്‍ മാത്രം പരമാവധി നാലാഴ്‌ചയ്‌ക്കുള്ളിൽ പരിഹരിക്കും. സംസ്ഥാന തലത്തിലെ വിഷയം 45 ദിവസത്തിനുള്ളിൽ തീര്‍പ്പാക്കുകയാണ് ലക്ഷ്യം.
also read: വില്യം രാജകുമാരന്‍ ‘സെക്‌സിയസ്റ്റ് ബാള്‍ഡ് മാന്‍ 2023’; പ്രതിഷേധം കനക്കുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here