തൃശൂരിലെ സംസ്ഥാന പാതകളെല്ലാം നമ്പര്‍ വണ്‍; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ ഇതറിയണം

തൃശൂര്‍ ജില്ലയിലെ സംസ്ഥാനപാതകളും ലിങ്ക് റോഡുകളും ഉള്‍പ്പെടെ ഒട്ടുമിക്ക റോഡുകളും ഇപ്പോള്‍ ഏറ്റവും മികച്ച നിലവാരത്തിലുള്ളവയാണ്. നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ ജില്ലയിലെ പ്രധാന റോഡുകളെല്ലാം ടാറിംഗ് നടത്തിയിട്ടുള്ളത് ബിഎംബിസി നിലവാരത്തിലാണ്.

ALSO READ:  തൃശൂരിലെ സംസ്ഥാന പാതകളെല്ലാം നമ്പര്‍ വണ്‍; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ ഇതറിയണം

തൃശൂര്‍ നഗരത്തെ ജില്ലയുടെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകളെല്ലാം നിലവില്‍ ബിഎംബിസി നിലവാരത്തില്‍ ടാറിംഗ് നടത്തിയിട്ടുള്ളവയാണ്. പുതിയ കാലം പുതിയ നിര്‍മാണം എന്ന പൊതുമരാമത്ത് വകുപ്പിന്റെ നയത്തിന്റെ ഭാഗമായാണ് 2020 മുതല്‍ ഘട്ടം ഘട്ടമായി ഓരോ റോഡുകളും മികച്ച റോഡുകളാക്കി മാറ്റിയത്. തൃശൂര്‍-വാടാനപ്പള്ളി സംസ്ഥാന പാതയില്‍ പടിഞ്ഞാറേകോട്ട മുതല്‍ എറവ് വരെയുള്ള റോഡ്, ടോള്‍ഗെയ്റ്റ് – ചേറ്റുപുഴ റോഡ്, പൂങ്കുന്നം-കുറ്റൂര്‍ എംഎല്‍എ റോഡ്, വിയ്യൂര്‍-താണിക്കുടം റോഡ് എന്നീ നാല് റോഡുകള്‍ 35 കോടി രൂപ ചെലവഴിച്ചാണ് ബിഎംബിസി നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. ഈ റോഡുകളെല്ലാം മികച്ച റോഡുകള്‍ തന്നെയെന്ന് ഇതുവഴി വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ALSO READ:  ഷോക്കേറ്റ് മരണപ്പെട്ടയാളുടെ വീട് സന്ദർശിച്ച് മന്ത്രി ഒ ആർ കേളു; കുടുംബത്തിന് നഷ്ടപരിഹാര തുക അടിയന്തിരമായി ലഭ്യമാക്കാൻ കെഎസ്ഇബിക്ക് നിർദേശം

ചിപ്പിംഗ് കാര്‍പെറ്റ് നിലവാരത്തിലുണ്ടായിരുന്ന തോപ്പിന്‍ മൂല ജംഗ്ഷന്‍ മുതലുള്ള ചേറ്റുപുഴ റോഡ് ശരാശരി ഏഴു മീറ്റര്‍ വീതിയിലാണ് ബിഎംബിസി നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. അരണാട്ടുകര – വടൂക്കര റോഡും ബിഎംബിസി നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയിട്ട് ഏറെ നാളായി. തൃശൂര്‍ വാടാനപ്പള്ളി സംസ്ഥാന പാതയില്‍ എറവ് വരെയുള്ള ഭാഗം ശരാശരി 11 മീറ്ററോളം വീതിയിലാണ് നാലു വര്‍ഷം മുമ്പ് ബിഎംബിസി നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. ബാക്കി ഭാഗത്ത് വീതി കൂട്ടാന്‍ കഴിഞ്ഞില്ലെങ്കിലും ഏറ്റവും മികച്ച രീതിയില്‍ തന്നെ ടാറിംഗ് നടത്തിയിട്ടുണ്ട്. സംസ്ഥാന പാതയിലെ ഈ ഭാഗം വീതി കൂടുന്നതിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടതുണ്. നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് റോഡിന്റെ വീതിയും വര്‍ദ്ധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News