‘സംസ്ഥാനത്തെ മികച്ച റോഡുകളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ മാധ്യമങ്ങളുടെ ഒരു മാസത്തെ ജോലി അതിനുവേണ്ടി മാറ്റിവയ്‌ക്കേണ്ടി വരും’; മന്ത്രി പി എ മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അത് പരിഹരിക്കുമെന്നും വ്യക്തമാക്കിയ മന്ത്രി പി എ മുഹമ്മദ് റിയാസ്. ഭൂരിഭാഗം റോഡുകളും നല്ല നിലയിലാണ്. പക്ഷേ അത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.

പക്ഷേ ചില റോഡുകള്‍ മോശം അവസ്ഥയിലുണ്ട്. മികച്ച റോഡുകളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ മാധ്യമങ്ങളുടെ ഒരു മാസത്തെ ജോലി അതിനുവേണ്ടി മാറ്റിവയ്‌ക്കേണ്ടി വരുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

Also Read : സംസ്ഥാന സുരക്ഷാ കമ്മീഷന്റെ കാലാവധി 5 വർഷം; പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മറുപടിയുമായി മുഖ്യമന്ത്രി

റോഡുകളുടെ അവസ്ഥയുമായി ബന്ധപ്പെട്ട വിഷയം അടിയന്തര പ്രമേയമായി പ്രതിപക്ഷത്തിന് കൊണ്ടുവരാമായിരുന്നുവെന്നും മോൻസ് ജോസഫ്, കേന്ദ്രം കേരളത്തോട് കാട്ടുന്ന സമീപനത്തെക്കുറിച്ച് പറഞ്ഞില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here