നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് വഴിയോര കച്ചവടക്കാരന്‍ ഗുരുതര പരുക്ക്

തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ പുളിക്കീഴില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് വഴിയോര കച്ചവടക്കാരന്‍ ഗുരുതര പരിക്കേറ്റു. പൊടിയാടി ഭാഗത്തുനിന്നും പുളിക്കീഴ് പാലത്തിലേക്ക് കയറുന്ന അപ്രോച്ച് റോഡില്‍ വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. വഴിയരികില്‍ ചോളം വില്‍പ്പന നടത്തുന്ന തമിഴ്‌നാട് സ്വദേശിക്കാണ് പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read: മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിക്കണം; ഡോ അരുണ്‍ ഉമ്മന്‍ പറയുന്നു

മാന്നാര്‍ ഭാഗത്തുനിന്നും അമിത വേഗതയില്‍ എത്തിയ കാര്‍ വഴിയോര കച്ചവടക്കാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം റോഡരികിലെ മരത്തില്‍ ഇടിച്ച് കുഴിയിലേക്ക് മറിയുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ അടക്കം നാലുപേരും സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. ഇവര്‍ മദ്യപിച്ച നിലയിലായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. പുളിക്കീഴ് പോലീസ് നടപടി സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News