ലോകകപ്പില്‍ ആര് കിരീടം നേടിയാലും എനിക്കൊന്നുമില്ല;ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ റോബ് വാള്‍ട്ടര്‍

ലോകകപ്പിൽ പടിക്കൽ കലമുടച്ച് ദക്ഷിണാഫ്രിക്ക സ്വന്തം നാട്ടിലേക്ക് മടങ്ങുകയാണ്. നിർഭാഗ്യം ഇത്രമേൽ വേട്ടയാടിയ മറ്റൊരു ടീം വേറെ ഉണ്ടാകില്ല. 1992ലും1999ലും 2003ലും 2015ലും 2023ലും സെമിയിൽ തോറ്റ ദക്ഷിണാഫ്രിക്ക ദു:ഖഭാരത്താൽ തലകുനിച്ചിരിക്കുകയാണ്. 2027 ൽ സ്വന്തം നാട്ടിൽ നടക്കാൻ പോകുന്ന ലോകകപ്പിനായുള്ള കാത്തിരിപ്പാണ് ടീം.

Also read:റോഡിലെ വെള്ളക്കെട്ടിൽ കയാക്കിങ് നടത്തി ദുബായി നിവാസികൾ; വീഡിയോ

ഫൈനലില്‍ ഇന്ത്യയോ ഓസ്ട്രേലിയയോ ആര് കിരീടം നേടിയാലും തനിക്കൊന്നുമില്ലെന്ന് തുറന്നു പറയുകയാണ് ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ റോബ് വാള്‍ട്ടര്‍. ഓസ്ട്രേലിയക്കെതിരായ സെമി ഫൈനല്‍ തോൽവിക്ക് ശേഷമായിരുന്നു വാല്‍ട്ടറിന്‍റെ ഇത്തരത്തിലുള്ള പ്രതികരണം.

Also read:സ്ത്രീകളെ മുൻനിർത്തി ലഹരി വിൽപ്പന; ഹോട്ടൽ മുറിയിൽ മൂന്നംഗ സംഘം അറസ്റ്റിൽ

സത്യസന്ധമായി പറയട്ടെ, ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ പോരാട്ടം ഞാന്‍ കാണാനുള്ള സാധ്യത ഒരു ശതമാനം മാത്രമാണ്. ഇനിയും ഒന്നു കൂടി വ്യക്തമായി പറഞ്ഞാല്‍, ലോകകപ്പില്‍ ആര് കിരീടം നേടിയാലും എനിക്കൊന്നുമില്ല. പക്ഷെ ഇന്ത്യ ലോകകപ്പ് നേടിയാല്‍ നല്ല കാര്യം, കാരണം, കഴിഞ്ഞ എട്ടാഴ്ചയായി നടക്കുന്ന ലോകകപ്പില്‍ അവര്‍ക്ക് ആരാധകര്‍ നല്‍കുന്ന പിന്തുണ തന്നെ. ഈ ലോകകപ്പിലെ മികച്ച ടീമും അവര്‍ തന്നെയാണെന്നും വാള്‍ട്ടര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News