മോഷ്ടിച്ച ബൈക്കുമായി പായുന്നതിനിടെ പൊലീസ് നായ ഓടിച്ചിട്ട് കടിച്ചു; പൊലീസിനെതിരെ കേസ് കൊടുത്ത് യുവാവ്

മോഷ്ടിച്ച ബൈക്കുമായി പായുന്നതിനിടെ പൊലീസ് നായ ഓടിച്ചിട്ട് കടിച്ചതിന് പൊലീസിനെതിരെ കേസുമായി യുവാവ്. യു.കെ സ്വദേശിയായ സോണി സ്‌റ്റോ (24) ആണ് പൊലീസിനെതിരെ കോടതിയെ സമീപിച്ചത്. ഓര്‍ച്ചര്‍ഡ് പാര്‍ക്കില്‍ കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Also Read- നാക്കില്‍ പച്ചനിറത്തില്‍ രോമ വളര്‍ച്ചയുമായി 64കാരന്‍

ഈസ്റ്റ് യോക്ക്ഷെയറിലെ ഹള്ളില്‍ നിന്ന് ബെനെലി 125സിസി ബൈക്കുമായി കടന്നു കളയുന്നതിനിടെയാണ് സോണി സ്‌റ്റോയെ നായകള്‍ ഓടിച്ചത്. ബൈക്കുമായി സ്റ്റോയും സുഹൃത്തും ഒരു റസ്റ്റോറന്റിലെത്തിയിരുന്നു. ഇവിടെ വെച്ച് റസ്റ്റേറന്റിലെത്തിയ ഒരാളുമായി ഇവര്‍ തര്‍ക്കിക്കുകയും അടിപിയില്‍ സോണിക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇരുവരും റസ്റ്റോറന്റില്‍ നിന്ന് കടന്നു കളഞ്ഞു. എന്നാല്‍ പൊലീസ് ഇവര്‍ക്ക് പിന്നാലെ കൂടി.

Also Read- സ്‌കൂള്‍ വിട്ട് വാനില്‍ വീടിന് മുന്നില്‍ വന്നിറങ്ങി, അതേ വാനിടിച്ച് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം

ഇതിനിടെ പൊലീസ് വണ്ടിയുമായി സ്റ്റോയുടെ വണ്ടി കൂട്ടിയിടിക്കുകയും ഇയാള്‍ വണ്ടിയില്‍ നിന്ന് വീണ് കാലൊടിയുകയും ചെയ്തു. താഴെ വീണ് കിടന്ന സ്റ്റോയുടെ അടുത്തേക്കാണ് പൊലീസ് നായ പാഞ്ഞെത്തിയത്. ഇവയുടെ ആക്രമണത്തില്‍ സ്റ്റോയുടെ വയറ്റില്‍ സാരമായ മുറിവേല്‍ക്കുകയും ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് സ്റ്റോ കോടതിയെ സമീപിച്ചത്. എന്നാല്‍ സ്റ്റോയുടെ ഭാഗത്ത് നിന്ന് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ഹംബര്‍സൈഡ് പൊലീസിനെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News