വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്നു; കാസർകോഡ് കുമ്പളയിൽ നടന്നത് വൻ കവർച്ച

കാസർകോഡ് കുമ്പളയിൽ വൻ കവർച്ച. വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്നു. പ്രവാസിയായ ശാന്തിപ്പള്ളത്തെ സുബൈറിന്റെ വീട്ടിലാണ് കവര്‍ച്ച. തിങ്കളാഴ്ച വീട്ടുകാര്‍ കുടുംബസമേതം സഹോദരിയുടെ വീട്ടില്‍ നോമ്പുതുറക്ക് പോയ സമയത്താണ് വീട് കുത്തിത്തുറന്നത്. 25 പവന്‍ സ്വര്‍ണാഭരണങ്ങളും വിദേശ കറന്‍സികളും കവര്‍ച്ച ചെയ്തു.

Also Read; കെജ്‌രിവാളിന്റെ അറസ്റ്റില്‍ യുഎസ്; ന്യായവും സുതാര്യവുമായ അന്വേഷണമാണ് പ്രതീക്ഷിക്കുന്നത്

ചൊവ്വാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.

Also Read; സിദ്ധാർത്ഥിൻ്റെ മരണം: അന്വേഷണം സിബിഐക്ക് കൈമാറാൻ സർക്കാർ വീഴ്‌ച വരുത്തിയോ ? നോക്കാം വിശദമായി…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News