എന്താ ഇപ്പൊ ഉണ്ടായേ…ആരാ ഇവിടെ വെടിപൊട്ടിച്ചേ? ജ്വല്ലറിയിൽ കവർച്ചക്കെത്തിയവർക്ക് നേരെ വെടിയുതിർത്ത് കടയുടമ

JEWELELRY

കസ്റ്റമർ ചമഞ്ഞ് ജ്വല്ലറിയിൽ മോഷണം നടത്താനെത്തിയ സംഘത്തിന് നേരെ കടയുടമ വെടിയുതിർത്തു. ബിഹാറിലെ ബെഗുസറായിലാണ് സംഭവം. നാലംഗ സംഘമാണ് കവർച്ച നടത്താൻ എത്തിയത്. രണ്ട് കവർച്ചക്കാർ 40 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമായി രക്ഷപ്പെട്ടു. മറ്റ് രണ്ട് പേരെ സ്വയം പ്രതിരോധത്തിനായി കടയുടമ വെടിവെച്ച് വീഴ്ത്തി.

ഉപഭോക്താക്കൾ എന്ന വ്യാജേനയാണ് രണ്ട് പേർ കടയിലേക്ക് എത്തിയത്. കടയിൽ പ്രവേശിച്ച് ആഭരണങ്ങൾ നോക്കാൻ ഒന്നാം നിലയിലേക്ക് ഇവർ പോയതിന് പിന്നാലെ ആയുധ ധാരികളായ മറ്റ് രണ്ട് പേർ കൂടി വന്ന് തോക്ക് ചൂണ്ടി കവർച്ച നടത്തുകയായിരുന്നു സംഭവം അറിഞ്ഞയുടൻ തന്നെ കടയുടമ സ്ഥലത്തേക്ക് എത്തി. തുടർന്ന് ഇവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾക്ക് നേരെ ഇയാൾ വെടിയുതിർക്കുകയായിരുന്നു. ഇത് അക്രമ സംഘത്തെ പരിഭ്രാന്തരാക്കി. തുടർന്ന് വെടിയേറ്റ രണ്ട് പേർ നിലത്ത് വീഴുകയായിരുന്നു.

ALSO READ; അന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു, ഇന്ന് സ്വന്തം കയ്യാലേ..! ഹമാസ് ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട യുവതി മാനസിക സംഘർഷത്തെ തുടർന്ന് ജീവനൊടുക്കി

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ആയുധധാരികളായ കൊള്ളക്കാരൻ കടയിലെത്തിയവരോട് പുറകോട്ട് നിൽക്കാൻ ആവശ്യപ്പെടുന്നതും കവർച്ചക്കാരൻ ഗ്ലാസ് കൗണ്ടറിന് കുറുകെ ചാടുന്നതും അലമാരയിൽ നിന്ന് ഒരുപിടി ആഭരണങ്ങൾ എടുക്കുന്നതും വീഡിയോയിൽ കാണാം. അതേസമയം സംഭവത്തിൽ പൊലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണവുമായി മുങ്ങിയ കവർച്ചാ സംഘത്തിലെ രണ്ട് പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്‌. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News