വയനാട്ടില്‍ മാര്‍ബിള്‍ കടയില്‍ കവര്‍ച്ച നടത്തിയ രാജസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍. പനമരം കൂളിവയല്‍ കാട്ടുമാടം മാര്‍ബിള്‍സിലാണ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നത്. സ്ഥാപനത്തിലെ തൊഴിലാളികളായിരുന്ന 5 പേരെ മണിക്കൂറുകള്‍ക്കകം മംഗളൂരുവില്‍ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. പ്രതികളെ സ്ഥാപനത്തിലെത്തിച്ച് തെളിവെടുത്തു.
രാജസ്ഥാന്‍ സ്വദേശികളായ ശങ്കര്‍, ഗോവിന്ദന്‍, പ്രതാപ്, വികാസ്, രാഗേഷ് എന്നിവരാണ് മംഗളുരുവില്‍ നിന്ന് പിടിയിലായത്.സ്ഥാപനത്തിലെ ലോക്കര്‍ തകര്‍ത്ത് 2.34 ലക്ഷം രൂപയാണ് ഇവര്‍ മോഷ്ടിച്ചത്. ഉടമ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് സി സി ടി വി ദൃശ്യങ്ങളും മൊബൈല്‍ ലോക്കേഷനും കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് 8 മണിക്കൂറിനുള്ളില്‍ പ്രതികള്‍ പിടിയിലായത്.
മോഷണം നടത്തിയ സംഘം കോഴിക്കോട് റയില്‍വേ സ്റ്റേഷനിലെത്തി മലബാര്‍ എക്‌സ്പ്രസില്‍ മംഗളുരുവിലേക്ക് കടന്നതായി സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ കേരള പൊലീസ് മംഗളുരു റയില്‍വെ പോലീസുമായി നടത്തിയ സംയുക്ത അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്.
തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.മാനന്തവാടി ഡിവൈഎസ്പി ഷൈജുവിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് പ്രതികള്‍ സ്ഥാപനത്തില്‍ ജോലിക്ക് കയറിയത്. പനമരം ഇന്‍സ്പെക്ടര്‍ വി സിജിത്ത്, എസ് ഐ മാരായ c വിമല്‍ ചന്ദ്രന്‍, ks സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here