വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിച്ചു; ഒരു മണിക്കൂറിനുള്ളിൽ പ്രതി പൊലീസ് പിടിയിൽ

arrest

അയിരൂരിൽ വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം മാല പൊട്ടിച്ചോടിയ പ്രതിയെ പൊലീസ് പിടികൂടി.  26 -കാരനായ ആരോമലാണ് ആക്രമണം നടത്തി ഒരു മണിക്കൂറിനുള്ളിൽ പൊലീസിന്റെ പിടിയിലാകുന്നത്. ഇലകമൺ തോണിപ്പാറ ബിന്ദു നിവാസിൽ സുലഭയ്ക്ക് നേരെയാണ് മോഷ്ടാവിന്റെ ആക്രമണം ഉണ്ടായത്.

ALSO READ: വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രതിശ്രുത വരൻ ആത്മഹത്യ ചെയ്തു

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. സുലഭയുടെ വീടിന്റെ അടുക്കളയ്ക്ക് സമീപമെത്തിയ പ്രതി കയ്യിൽ കരുതിയ മുളക്പൊടി വീട്ടമ്മയുടെ കണ്ണിൽ വിതറി.  ശേഷം തോർത്തുകൊണ്ട് മുഖം മൂടുകയും കഴുത്തിൽ കിടന്ന മൂന്നരപ്പവന്റെ മാല പൊട്ടിച്ചുകൊടുകയും ആയിരുന്നു.  തുടർന്ന് സുലഭ നിലവിളിച്ചതോടെ അയൽക്കാരെല്ലാം ഓടിയെത്തി. തുടർന്ന് അയൽക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

ALSO READ: ‘ഓണം ഓഫറിൽ’ തർക്കം: ഭർത്താവിന്റെ കണ്ണിൽ മുളകുപൊടി വിതറി തലയ്ക്കടിച്ച ശേഷം യുവതി ഓടി രക്ഷപ്പെട്ടു

ആക്രമണം നടത്തിയത് തന്റെ അയൽക്കാരനാണെന്ന് സംശയം ഉള്ളതായി സുലഭ പൊലെസിൻ മൊഴി നൽകിയിരുന്നു. തുടർന്ന് മുളകുപൊടി പൊതിഞ്ഞുകൊണ്ട് വന്ന പത്ര പേപ്പറടക്കം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ആരോമൽ കുടുങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News