ആലുവയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് വൻ മോഷണം. എട്ടരലക്ഷം രൂപയും 40 പവൻ സ്വർണാഭരണങ്ങളും കവർന്നു. ആലുവ ചെമ്പകശ്ശേരി ആശാൻ കോളനിയിലെ ആയത്ത് വീട്ടിൽ ഇബ്രാഹിം കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്.
ഇബ്രാഹിം കുട്ടി രാവിലെ ജോലിക്കും ഭാര്യ ഉച്ചയ്ക്ക് ആശുപത്രിയിലും പോയിരുന്നു. വൈകിട്ട് അഞ്ചരയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വാതിൽ കുത്തിത്തുറന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവും കവർന്നു.
ALSO READ; പി വി അൻവർ ജയിൽമോചിതനായി
ഇബ്രാഹിംകുട്ടിയുടെ ഭാര്യയുടെയും മകളുടെയും സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പഴയവീടുകൾ പൊളിയ്ക്കുന്ന ബിസിനസുകാരനാണ് ഇബ്രാഹിം കുട്ടി. സംഭവത്തിൽ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ENGLISH NEWS SUMMARY: A house was broken into in broad daylight in Aluva. 8.5 lakh rupees and 40 pawan of gold ornaments were stolen. The theft took place at Ibrahim Kuti’s house in Ayat House, Ashan Colony, Chembakassery, Aluva.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here