മംഗലപുരം മുല്ലശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിൽ കവർച്ച; കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിച്ചു

mullassery temple theft

മംഗലപുരം മുല്ലശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിൽ കവർച്ച. ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന മൂന്ന് കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിച്ചു. ക്ഷേത്രത്തിന്‍റെ തെക്കേനടയിലെ വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കയറിയത്. മൂന്നു കാണിക്കവഞ്ചികളും സ്ഥിരമായി രാത്രിയിൽ ശ്രീകോവിലിലാണ് സൂക്ഷിച്ചിരുന്നത്. രാവിലെ 5 ന് മേൽ ശാന്തി ക്ഷേത്രം തുറന്ന് അകത്തു കയറിയപ്പോഴാണ് ശ്രീകോവിൽ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

ALSO READ; മാനന്തവാടിയിൽ ആദിവാസി യുവാവിന് നേരെ അതിക്രമം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകി മന്ത്രി ഒ ആർ കേളു

സമീപത്ത് കാണിക്കവഞ്ചികൾ പൂട്ട് തകർത്ത് പണം കവർന്ന നിലയിലും കണ്ടു. ഉപദേശക സമിതി ഓഫീസിലും വാതിൽ തകർത്ത് മോഷ്ടാക്കൾ അകത്തു കയറിയിട്ടുണ്ട്. മേശകൾ എല്ലാം തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. ഉടൻ തന്നെ മംഗലപുരം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ക്ഷേത്രത്തിനകത്ത് കയറി പരിശോധിച്ചാലേ എന്തൊക്കെ കവർന്നു എന്ന് അറിയാൻ കഴിയൂ. മംഗലപുരം പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News