ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കവർച്ച; സ്വർണ്ണകിരീടവും ആഭരണങ്ങളും നഷ്ടപ്പെട്ടു: അന്വേഷണം

Theft

തൃശൂർ: ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വൻ കവർച്ച. സ്വർണ്ണത്തിന്റെ കിരീടവും ശൂലവും ആഭരണങ്ങളും നഷ്ടപ്പെട്ടു. കിരീടം, മാല, താലി, സ്വർണ്ണവേൽ എന്നിവയുൾപ്പെടെ ആറ് പവന്റെ സ്വർണവും, രണ്ട് വെള്ളിക്കുടവും പണവുമാണ് മോഷണം പോയത്. ഇന്ന് രാവിലെ ക്ഷേത്രം കഴകക്കാരനായ സുരേഷാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. തുടർന്ന് ക്ഷേത്രഭാരവാഹികൾ വിവരം പൊലീസിൽ അറിയിച്ചു. ചാവക്കാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രം ജീവനക്കാരുടെയും ഭാരവാഹികളുടെയും മൊഴി രേഖപ്പെടുത്തി.

Also Read: അറുതിയില്ലാത്ത ക്രൂരത! ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ, 3 മാധ്യമപ്രവർത്തകരടക്കം 9 പേർ കൊല്ലപ്പെട്ടു

ക്ഷേത്രത്തിലെ ഓഫീസിനുള്ളിലെ അലമാര കുത്തി പൊള്ളിച്ചത് നിലയിലാണ് കാണപ്പെട്ടത്. ക്ഷേത്ര ഓഫീസിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി ശാസ്‌ത്രീയ പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

News Summery : Robbery at Chavakkad Punna Ayyappa Subrahmanya Temple Thrissur district, Lost Golden Crown and Jewels police probe begin

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News