കുമ്പള കളത്തൂരില്‍ പ്രവാസിയുടെ വീട്ടില്‍ കവര്‍ച്ച

കുമ്പള കളത്തൂരില്‍ പ്രവാസിയുടെ വീട്ടില്‍ കവര്‍ച്ച. ഒരു ലക്ഷം രൂപയുടെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കവര്‍ന്നു. മൂന്ന് വര്‍ഷം മുമ്പ് ഇതേ വീട്ടില്‍ മോഷണം നടന്നിരുന്നു.

കുമ്പള കളത്തൂരിലെ പ്രവാസിയായ അബ്ദുള്‍ ലത്തീഫിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വാച്ചുകള്‍, ക്യാമറ ഉള്‍പ്പെടെ ഒരു ലക്ഷം രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നഷ്ടപ്പെട്ടു. അബ്ദുള്‍ ലത്തീഫിന്റെ ഭാര്യ താഹിറയും മക്കളും കഴിഞ്ഞ ദിവസം രാവിലെ ഹൊസങ്കടിയില്‍ വിവാഹത്തിന് പോയ സമയത്താണ് മോഷണം. വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. മുന്‍വശത്തെ വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.

മൂന്നാം തവണയാണ് ഇതേ വീട്ടില്‍ കള്ളന്‍ കയറുന്നത്. മൂന്ന് വര്‍ഷം മുമ്പ് മോഷ്ടാക്കള്‍ 58 പവന്‍ കവര്‍ന്നിരുന്നു. മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് മോഷണശ്രമം നടന്നു.. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കുമ്പള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അബ്ദുള്‍ ലത്തീഫിന്റെ ഭാര്യ താഹിറ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News