തിരുവനന്തപുരം ആര്യനാട് ബവ്റിജസ് കോർപറേഷനിൽ കവർച്ച. ഇന്നു പുലർച്ചെ നാലു മണിയോടെയാണ് നാലംഗ സംഘം ആര്യനാട് ബവ്റിജസ് ഷട്ടറിൻ്റെ പൂട്ടു തകർത്ത് കവർച്ച നടത്തിയത്. കൗണ്ടറിൽ ഉണ്ടായിരുന്ന മുപ്പതിനായിരത്തോളം രൂപയും റാക്കുകളിൽ ഉണ്ടായിരുന്ന മദ്യക്കുപ്പികളും മോഷണ സംഘം കവർന്നു. പൊലീസും ബവ്റിജസ് ഉദ്യോഗസ്ഥരും പ്രദേശത്ത് എത്തി കൂടുതൽ പരിശോധന നടത്തി.
സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് മോഷണത്തിനു പിന്നിൽ നാലു പേരാണെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി ഡോഗ് സ്ക്വാഡിനെയും പ്രദേശത്ത് എത്തിച്ചിട്ടുണ്ട്.
അതിനിടെ, ഏതാനും ദിവസങ്ങൾക്കു മുൻപ് ആര്യനാട് ബവ്റിജസിനു മുൻപിൽ കൂട്ടയടി നടന്നിരുന്നു. മദ്യം വാങ്ങാൻ വരി നിൽക്കുന്നതിനിടയിൽ വരി തെറ്റിച്ച് ഒരാൾ മദ്യം വാങ്ങാൻ ശ്രമിച്ചതായിരുന്നു അന്ന് സംഘർഷത്തിനിടയാക്കിയത്. ഇത് വരിയിലുണ്ടായിരുന്ന മറ്റുള്ളവർ ചോദ്യം ചെയ്യുകയും ഇത് സംഘർഷത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയതോടെ സംഘർഷം സൃഷ്ടിച്ചവർ ഇവിടെ നിന്നും കടന്നു കളഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here