തിരുവല്ലയിലെ നെടുമ്പ്രത്ത് രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച

Theft

തിരുവല്ലയിലെ നെടുമ്പ്രത്ത് രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച നടന്നു. നെടുമ്പ്രം കടയാന്ത്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പുത്തൻകാവ് ദേവീ ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.

ദേവീ ക്ഷേത്രത്തിലെ നാല് കാണിക്ക വഞ്ചികളും, സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഒരു കാണിക്കവഞ്ചിയും കുത്തി തുറന്നാണ് മോഷണം നടത്തിയിട്ടുള്ളത്. ശനിയാഴ്ച പുലർച്ചെ ആറു മണിയോടെ ക്ഷേത്ര ജീവനക്കാർ എത്തിയപ്പോഴാണ് ഇരുസ്ഥലങ്ങളിലും മോഷണ വിവരം പുറത്തിറഞ്ഞത്.

Also Read: ക്രിസ്മസിനു വിൽപ്പന നടത്താനായി തയ്യാറാക്കിയ വാഷും വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടി

പുത്തൻകാവ് ദേവീ ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സിസി ടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഷർട്ട് ധരിക്കാത്ത മധ്യവയസ്ക്കനായ ആളുടെ ദൃശ്യങ്ങളാണ് സിസി ടിവിയിൽ നിന്ന് ലഭിച്ചിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് മോഷണം നടന്നത് എന്നാണ് സിസി ടിവിയിൽ നിന്ന് ലഭിച്ച ദൃശ്യത്തിൽ കാണിച്ചിരിക്കുന്ന സമയത്തിന്റെ അടിസ്ഥാനത്തിൽ പോലീസിന്റെ നിഗമനം.

Also Read: കൊടുവള്ളി സ്വർണ്ണകവർച്ച: ക്വട്ടേഷൻ നൽകിയത് തൊട്ടടുത്ത കടക്കാരൻ; 1.3 കിലോ സ്വർണ്ണം പിടിച്ചെടുത്തു

സംഭവമറിഞ്ഞ് പുളക്കിഴ് പോലീസ് എത്തി പ്രാഥമികമായി തെളിവുകൾ ശേഖരിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാർഡും ഉച്ചയോടെ എത്തി മറ്റു തെളിവുകളും ശേഖരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News