താമരശ്ശേരിയില്‍ മൊബൈല്‍ ഷോപ്പ് തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമം

താമരശ്ശേരിയില്‍ മൊബൈല്‍ ഷോപ്പ് തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമം. ദേശീയപാതയോരത്ത് കാരാടി ഫെബറല്‍ ബാങ്കിന് മുന്‍വശത്തെ ഡയലോഗ് മൊബൈല്‍സിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. കടയുടെ മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. പിന്‍ഭാഗത്തുകൂടെ കടക്കുള്ളിന്‍ കയറാനും ശ്രമം നടന്നു. ഹെല്‍മെറ്റും റെയിന്‍കോട്ടും ധരിച്ചെത്തിയ യുവാവ് കടയുടെ ചില്ല് തകര്‍ക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ALSO READ: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സെപ്റ്റംബര്‍ 14ന് മുഖ്യമന്ത്രി സമ്മാനിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News