ഷൊർണൂരിൽ വീട്ടിൽ വൻ കവർച്ച; 16.5 പവൻ സ്വർണ്ണവും 10,000 രൂപയും മോഷ്ടിച്ചു

ROBBERY

പാലക്കാട് ഷൊർണുർ നഗരത്തിലെ വീട്ടിൽ വൻ കവർച്ച. മുതലിയാർ തെരുവ് സ്വദേശി അജിത്തിന്റെ വീട്ടിൽ നിന്ന് 16.5 പവൻ സ്വർണ്ണവും 10,000 രൂപയും മോഷ്ടിച്ചു. ഇന്നലെ വീടിൻ്റെ മുൻവാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട്, പരിശോധന നടത്തിയപ്പോഴാണ് മോഷണം നടന്ന വിവരം വീട്ടുകാർ അറിയുന്നത്. വീട്ടിലെ 4 അലമാരകളിലായി സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടമായത്.

Also Read: മോദിയുടെ വിദ്വേഷ പ്രസംഗം; ദില്ലി പൊലീസിനോട് നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നൽകി കോടതി

അജിത്തിന്റെ അയൽവാസിയായ സുജിത്തിൻ്റെ വീട്ടിലും മോഷണ ശ്രമം നടന്നിട്ടുണ്ട്.വീട്ടുകാരുടെ പരാതിയിൽ ഷൊർണൂർ പൊലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചാണ് പൊലീസ് അന്വേഷണം. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു.

Also Read: ‘തീർത്ഥാടനം കഴിഞ്ഞു മടങ്ങവേ ബസ്സിന് തീപിടിച്ചു’, ഹരിയാനയിൽ 8 പേർക്ക് ദാരുണാന്ത്യം, സംഭവം പുലർച്ചെ ഒരു മണിയോടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News