ട്രെയിന്‍ കേന്ദ്രീകരിച്ച് ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍ കവര്‍ച്ച; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

ട്രെയിന്‍ കേന്ദ്രീകരിച്ച് ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍ കവര്‍ച്ച നടത്തുന്ന ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. അസം സ്വദേശി മൈനുള്‍ ഹക്കിനെ കോട്ടയം റെയില്‍വേ പൊലീസാണ് പിടികൂടിയത്. ലഹരി ഉപയോഗിക്കുന്നതിനായി കൈയില്‍ സൂക്ഷിച്ച സിറിഞ്ച് അടക്കുള്ള വസ്തുക്കളും പ്രതിയില്‍ നിന്നും കണ്ടെടുത്തു.

ALSO READ:ബിജെപി സംസ്ഥാന പുനഃസംഘടന നവംബറിൽ; ദേശീയ അധ്യക്ഷ സ്ഥാനത്ത് ജെപി നദ്ദയ്ക്ക് പകരക്കാരൻ ഉടൻ ഇല്ല

കഴിഞ്ഞ ഒന്നാം തീയതി പൂനെ കന്യാകുമാരി എക്‌സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴാണ് തിരുവനന്തപുരം സ്വദേശിയുടെ ലാപ്‌ടോപ് കാണാതായത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മൈനൂള്‍ ഹക്ക് പിടിയിലായത്. കോട്ടയത്തിനും, ചിങ്ങവത്തിനും ഇടയില്‍ കവര്‍ച്ച നടത്തിയ ശേഷം ഇയാള്‍ ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി രക്ഷപ്പെട്ടു. മോഷ്ടിച്ച ലാപ്‌ടോപ് പ്രതി പെരുമ്പാവൂരിലെ ഇലക്ട്രോണിക്‌സ് കടയില്‍ 5000 രൂപയ്ക്ക് വിറ്റു. ലാപ്‌ടോപ് ഓണായതായി ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയ കോട്ടയം റെയില്‍വേ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു. മറ്റൊരു മൊബൈല്‍ ഫോണ്‍ വില്‍ക്കാനെത്തിയപ്പോള്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 21കാരനായ പ്രതി ലഹരിയ്ക്ക് അടിമയാണ്. ലഹരി സാധനങ്ങള്‍ വാങ്ങുന്നതിനാണ് പ്രതി കവര്‍ച്ച നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ALSO READ:പി ജി ട്രെയിനി ഡോക്ടറുടെ കൊലപാതകം; പ്രതിഷേധം കടുപ്പിച്ച് ഡോക്ടർമാരുടെ സംഘടനകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News