യുഎസിലെ കൂട്ടക്കൊല; പ്രതി റോബര്‍ട്ട് കാര്‍ഡ് മരിച്ച നിലയില്‍

യുഎസിലെ മെയ്നില്‍ 18 പേരെ വെടിവച്ചുകൊന്ന അക്രമിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഇയാള്‍ക്കായി കഴിഞ്ഞ 48 മണിക്കൂറായി പൊലീസ് തെരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

READ ALSO:84ന്റെ നിറവില്‍ വൈക്കം വിശ്വന്‍; ആശംസകളുമായി പാര്‍ട്ടി പ്രവര്‍ത്തകരും സഖാക്കളും

ബുധനാഴ്ചയാണ് മെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ലൂവിസ്റ്റണില്‍ കൂട്ടക്കൊല നടന്നത്. ബാറിലും വിനോദകേന്ദ്രത്തിലും വോള്‍മാര്‍ട്ട് വിതരണകേന്ദ്രത്തിലുമാണ് വെടിവയ്പ്പുണ്ടായത്. തോക്കുമായെത്തിയ റോബര്‍ട്ട് കാര്‍ഡ് തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു.

ഇയാളെ ഈ വര്‍ഷം ആദ്യം ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു. മെയ്നിലെ സൈനിക കേന്ദ്രത്തില്‍ വെടിവെയ്പ് നടത്തുമെന്ന് ഇയാള്‍ മുമ്പ് ഭീഷണി മുഴക്കിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം വെടിയേറ്റ 13 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

READ ALSO:ഇസ്രയേല്‍ വ്യോമാക്രമണത്തിനെതിരെ പ്രമേയം പാസാക്കി യു എന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News