80-ാം വയസില്‍ അച്ഛനായിരിക്കുന്നതിലെ സന്തോഷം പങ്കുവെച്ച് ഹോളിവുഡ് താരം റോബര്‍ട്ട് ഡി നീറോ

80ാം വയസില്‍ അച്ഛനായിരിക്കുന്നതിലെ സന്തോഷം ആരാധകരോട് വ്യക്തമാക്കി ഹോളിവുഡ് താരം റോബര്‍ട്ട് ഡി നീറോ. തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍.മകളെ നോക്കിയിരിക്കുമ്പോള്‍ തന്റെ ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളെല്ലാം നീങ്ങുന്നു എന്നാണ് താരം ഒരഭിമുഖത്തിൽ പറഞ്ഞത്.

മകൾ വളരെ മനോഹരമായാണ് തന്നെ നോക്കുന്നത്. അവള്‍ ചിന്തയിലായിരിക്കും. ചുറ്റുമുള്ളതെല്ലാം കണ്ട് നിരീക്ഷിച്ച് ചിന്തിക്കുകയാണ്. എന്നാല്‍ മകള്‍ വളരുമ്പോള്‍ എങ്ങനെയാകുമെന്ന് തനിക്ക് അറിയില്ലെന്നും റോബര്‍ട്ട് ഡി നീറോ പറഞ്ഞു.

also read: ബുക്കിങ്ങിന് മുന്നിൽ ഹ്യൂണ്ടായ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ്

ഇത് വളരെ രസകരമാണ്. നിങ്ങള്‍ക്ക് അറിയാമല്ലോ, ഞാന്‍ 80 വയസുകാരനാണെന്ന്. എനിക്ക് പറ്റുന്ന സമയത്തെല്ലാം മകള്‍ക്കൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നത്.എന്നാണ് റോബര്‍ട്ട് ഡി നീറോ പറഞ്ഞത്.
രണ്ട് തവണ ഓസ്‌കാർ ജേതാവായ വിഖ്യാത താരം റോബർട്ട് ഡി നീറോ തൻ്റെ ഏഴാമത്തെ കുഞ്ഞിനെക്കുറിച്ച് ആണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.കാമുകി ടിഫനി ചെനിലാണ് റോബര്‍ട്ട് ഡി നീറോയ്ക്ക് കുഞ്ഞ് പിറന്നത്.ഏപ്രില്‍ ആറിനായിരുന്നു കുഞ്ഞിന്റെ ജനനം. 51 വയസിനും എട്ട് വയസിനും ഇടയിൽ ആറ് കുട്ടികളാണ് റോബർട്ട് ഡി നീറോയ്ക്കുണ്ടായിരുന്നത്.

also read: അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ എടുക്കരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News