അമേഠി സീറ്റിനായി റോബർട്ട് വാദ്ര രംഗത്ത്; പ്രതിസന്ധിയിലായി കോൺഗ്രസ്

അമേഠി സീറ്റിനായി റോബർട്ട് വാദ്ര കൂടി രംഗത്തിറങ്ങിയതോടെ കോൺഗ്രസ് കടുത്ത പ്രതിസന്ധിയിൽ. പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര അമേഠി മണ്ഡലത്തിൽ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ച് രംഗത്ത് വന്നത് മുതിർന്ന കോൺഗ്രസ് നേതാക്കളെയടക്കം അമ്പരപ്പിച്ചിരിക്കുകയാണ്. അമേഠിയിൽ രാഹുൽ ഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ മത്സരിക്കണമെന്ന നിലപാടിലായിരുന്നു ഉത്തർ പ്രദേശ് പിസിസി എന്നാൽ റോബർട്ട് വാദ്ര മത്സരിക്കാൻ താല്പര്യം പരസ്യമാക്കിയതോടെ അക്കാര്യവും കോൺഗ്രസിൽ ചർച്ചയാകുന്നുണ്ട്.

Also Read; സ്വന്തം ഭരണഘടന സംരക്ഷിക്കാൻ കഴിയാത്ത രീതിയിൽ മുസ്ലിം ലീഗ് മാറിപ്പോയോ എന്നാണ് വയനാട്ടിൽ ലീഗ് പ്രവർത്തകർ തന്നെ ചോദിക്കുന്നത്: മന്ത്രി മുഹമ്മദ് റിയാസ്

ബിജെപിയുടെ കുടുംബാധിപത്യ പാർട്ടി എന്ന ആരോപണത്തിന് ഈ നീക്കം കൂടുതൽ കരുത്ത് പകരുമെന്ന ആശങ്കയും മുതിർന്ന നേതാക്കൾക്കുണ്ട്. പ്രിയങ്ക ഗാന്ധിയുടേയും രാഹുൽ ഗാന്ധിയുടേയും മനസ്സറിഞ്ഞുള്ള തീരുമാനമെടുക്കാനാണ് ഇക്കാര്യത്തിൽ കോൺഗ്രസ് തയ്യാറെടുക്കുന്നത്. പല നേതാക്കളും നേതൃത്വവുമായി ഇടഞ്ഞ് പാർട്ടി വിട്ട് പോകുന്ന പശ്ചാതലത്തിൽ വാദ്രയുടെ രംഗപ്രവേശം പാർട്ടിയിൽ വലിയ പൊട്ടിത്തെറിക്ക് കാരണമാകുമോയെന്നും ചില നേതാക്കൾക്ക് ആശങ്കയുണ്ട്.

Also Read; കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ നാമനിർദ്ദേശപത്രിക നൽകിയത് 17 പേർ; ഫ്രാൻസിസ് ജോർജിന് രണ്ട് അപരൻമാർ

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അമേഠി പിടിച്ചെടുത്ത ബിജെപി ഈ തെരഞ്ഞെടുപ്പിൽ റായ്ബറേലി കൂടി പിടിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം വൈകുന്ന സാഹചര്യത്തിലാണ് ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനവും വൈകുന്നത്. അമേഠിയിൽ വാദ്ര സ്ഥാനാർത്ഥിയായാൽ അതിലൂടെ കോൺഗ്രസിനെ കടന്നാക്രമിക്കാമെന്ന കണക്ക് കൂട്ടലിലാണ് ബിജെപി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News