ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് റോബര്‍ട്ട് വദ്ര

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വീണ്ടും ആഗ്രഹം പ്രകടിപ്പിച്ച് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്ര. അമേഠിയില്ലെങ്കില്‍ മൊറാദാബാദോ ഹരിയാനയിലോ മത്സരിക്കാന്‍ തയ്യാറാണെന്ന് റോബര്‍ട്ട് വദ്ര മാധ്യമങ്ങളോട് പറഞ്ഞു. യുപിയില്‍ ഗാന്ധി കുടുംബത്തിന്റെ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം അനിശ്ചിതമായി നീളുമ്പോഴാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി റോബര്‍ട്ട് വദ്ര വീണ്ടും രംഗത്തെത്തിയത്.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് എൻഡിസിഎഫ്

യുപിയിലെ റായ്ബറേലി, അമേഠി സീറ്റുകളില്‍ ആര് മത്സരിക്കണം എന്ന കാര്യത്തില്‍ തീരുമാനം അനന്തമായി നീളുമ്പോള്‍, കോണ്‍ഗ്രസിനെയും ഗാന്ധി കുടുംബത്തെയും പ്രതിരോധത്തിലാക്കി റോബര്‍ട്ട് വദ്ര വീണ്ടും രംഗത്തെത്തുകയാണ്. അമേഠി സീറ്റ് വേണമെന്ന് നിര്‍ബന്ധമില്ലെന്നും യുപിയിലെ മൊറാദാബാദ് സീറ്റോ ഹരിയാനയിലോ മത്സരിക്കാന്‍ തയ്യാറാണെന്നാണ് റോബര്‍ട്ട് വദ്രയുടെ പ്രതികരണം. കോണ്‍ഗ്രസ് പാര്‍ട്ടി മാറ്റം ആഗ്രഹിക്കുന്നുവെങ്കില്‍ താന്‍ സജീവ രാഷ്ട്രീയത്തിലേക്ക് വരാം. രാഷ്ട്രീയത്തിലേക്കുളള വരവ് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും റോബര്‍ട്ട് വദ്ര ആവര്‍ത്തിച്ചു.

അമേഠിയിലും റായ്ബറേലിയും രാഹുലോ പ്രിയങ്കയോ മത്സരിക്കണമെന്ന നിലപാട് പിസിസി സ്വീകരിക്കുമ്പോഴാണ് റോബര്‍ട്ട് വാദ്ര വീണ്ടൂം താല്പര്യം പ്രകടിപ്പിക്കുന്നത്. ഗുരുഗ്രാമിലെ ഭൂമി ഇടപാട് അഴിമതിക്കേസില്‍ നിന്ന് രക്ഷ നേടാന്‍ ഡിഎല്‍എഫ് വഴി ഇലക്ടറല്‍ ബോണ്ടിലൂടെ 170 കോടി രൂപ റോബര്‍ട്ട് വാദ്ര ബി ജെ പിക്ക് കൈമാറിയത് തെളിവുകള്‍ സഹിതം പുറത്തുവന്നിരുന്നു. ബിജെപിയുമായുളള റോബര്‍ട്ട് വദ്രയുടെ ബന്ധം വ്യക്തമാക്കുന്നതാണ് ഇടപാടുകള്‍. ഇതിനിടെ സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചുളള വദ്രയുടെ വരവ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News