ഒടുവില്‍ നിലപാടില്‍ മലക്കംമറിഞ്ഞ് റോബര്‍ട്ട് വാദ്ര; രാഷ്ട്രീയ പ്രവേശനത്തില്‍ പുതിയ തീരുമാനം ഇങ്ങനെ

രാഷ്ട്രീയ പ്രവേശനത്തില്‍ വീണ്ടും പ്രതികരിച്ച് റോബര്‍ട്ട് വാദ്ര. കുറച്ച് കാലത്തിന് ശേഷം രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും രാജ്യസഭയിലൂടെയാകാം പ്രവേശനമെന്നുമാണ് റോബര്‍ട്ട് വാദ്രയുടെ പ്രതികരണം.

അമേഠിയില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച റോബര്‍ട്ട് വാദ്ര ഇപ്പോള്‍ രാജ്യസഭാ സീറ്റിനുള്ള ആഗ്രഹമാണ് പങ്കുവയ്ക്കുന്നത്. നേരത്തെ അമേഠി സീറ്റിന് അവകാശ വാദം ഉന്നയിച്ചെങ്കിലും കോണ്‍ഗ്രസ് അവിടെ കെ എല്‍ ശര്‍മ്മയെ സ്ഥാനാര്‍ത്ഥി ആക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വാദ്രയുടെ പ്രതികരണം.

Also Read : ബിജെപി അധികാരത്തില്‍ എത്തിയാല്‍ മുസ്ലീം സംവരണം എടുത്തുകളയും; ആവര്‍ത്തിച്ച് അമിത് ഷാ

രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും, രാജ്യസഭ പ്രവേഷണത്തിലൂടെയാകും രാഷ്ട്രീയത്തില്‍ സജീവമാവുക എന്നുമാണ് റോബര്‍ട്ട് വാദ്ര വ്യക്തമാക്കുന്നത്. അതേ സമയം ഗാന്ധി കുടുംബത്തില്‍ ഒരു വിധത്തിലുള്ള തര്‍ക്കവും ഇല്ലെന്നും നടക്കുന്നത് ആരോഗ്യകരമായ വാദങ്ങള്‍ മാത്രമെന്നും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് കൂടിയായ റോബര്‍ട്ട് വാദ്ര പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News