ബിജെപിയ്ക്ക് ഇലക്ട്രൽ ബോണ്ടിലൂടെ കോടികൾ നൽകിയ പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട് വാദ്രയെ മുന്നിൽ കണ്ടിട്ടും നമ്മുടെ മാധ്യമങ്ങൾക്ക് ചോദ്യമില്ല; ഡോ ജോൺബ്രിട്ടാസ് എംപി

john brittas

നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പ്രിയങ്കാ ഗാന്ധിക്കൊപ്പം എത്തിയ ഭർത്താവ് റോബർട് വാദ്രയെ കൺമുന്നിൽ കണ്ടിട്ടും മാധ്യമങ്ങൾ അദ്ദേഹത്തിന് അസ്വസ്ഥത ഉളവാക്കുന്ന ഒരു ചോദ്യം പോലും ചോദിക്കാതിരിക്കാൻ ശ്രദ്ധിച്ചെന്ന് ഡോ. ജോൺബ്രിട്ടാസ് എംപി. വയനാട്ടിൽ പ്രിയങ്കാഗാന്ധിയ്ക്ക് ഒപ്പം നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ ഭർത്താവ് റോബർട് വാദ്ര എത്തിയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഡോ. ജോൺബ്രിട്ടാസ് എംപി മാധ്യമങ്ങളുടെ സമീപനത്തെ കുറ്റപ്പെടുത്തിയത്.

ALSO READ: മലപ്പുറം പോത്തുകല്ല് പഞ്ചായത്തിൽ ഉണ്ടായ പ്രകമ്പനം ഭൂമിയുടെ സ്വാഭാവിക മാറ്റം, അപകടകരമല്ല; ദുരന്ത നിവാരണ അതോറിറ്റി

ഓൺലൈൻ മാധ്യമമായ ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ ആണ്  ഡോ. ജോൺ ബ്രിട്ടാസ് എംപി മാധ്യമ സമീപനത്തിനെതിരെ പരാമർശിച്ചത്. 170 കോടി രൂപ ബിജെപിക്ക് ഇലക്ട്രൽ ബോണ്ട് വഴി നൽകിയ സാഹചര്യം ഉണ്ടായിട്ടുപോലും മാധ്യമങ്ങൾ മിണ്ടാതിരുന്നത് മന.പൂർവമെന്ന് പറഞ്ഞുവെക്കുന്നതായിരുന്നു ഡോ. ജോൺബ്രിട്ടാസ് എംപിയുടെ പരാമർശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News